ഇറാന്‍ പ്രസിഡന്റ് റൂഹാനിക്ക് നേരെ ഷൂവേറ്

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് റൂഹാനിക്ക് നേരെ ഷൂവേറ്. യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനുശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയിലാണ് റൂഹാനിക്ക് നേരെ ആക്രമണമുണ്ടായത്.

ഏതാണ്ട് 60ഓളം പ്രതിഷേധക്കാരാണ് ടെഹ്‌റാന്‍ എയര്‍പോര്‍ട്ടിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയത്. റൂഹാനിയും സംഘവും എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേയ്ക്ക് കടക്കുന്ന സമയത്തായിരുന്നു ഷൂവേറ്. പ്രതിഷേധക്കാര്‍ അമേരിക്കയ്ക്ക് മരണം, ഇസ്രായേലിനു മരണം എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും മുഴക്കുന്നുണ്ടായിരുന്നു.

എന്നാല്‍ റൂഹാനിക്ക് പിന്തുണയുമായി 300ഓളം അനുയായികളും വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നിരുന്നു.

World news, Tehran, Demonstrator, Threw, Shoe, Iranian President, Hassan Rouhani, Returned, Home, Historic telephonic call, US president, Barack Obama.
SUMMARY: Tehran: A demonstrator threw a shoe towards Iranian President Hassan Rouhani's car today as he returned home after his historic telephonic call with US president Barack Obama.

Keywords: World news, Tehran, Demonstrator, Threw, Shoe, Iranian President, Hassan Rouhani, Returned, Home, Historic telephonic call, US president, Barack Obama.

Post a Comment

Previous Post Next Post