തമിഴിലെത്തിയപ്പോള്‍ അല്‍പവസ്ത്രധാരണം: നസ്രിയ വിവാദത്തില്‍

 


ബാലതാരമായി മലയാള സിനിമയിലെത്തിയ നസ്രിയ നസീം പുതിയ വിവാദത്തില്‍. മലയാള സിനിമയായ നേരത്തിലൂടെ നായികയായി തിരിച്ചെത്തി നല്ല നേരം തെളിഞ്ഞ നസ്രിയ്ക്ക് മലയാളത്തില്‍ ഒരു സിനിമയില്‍ അഭിനയിച്ചപ്പോള്‍ തന്നെ തമിഴിലും തെലുങ്കിലും നിരവധി അവസരങ്ങളാണ് ലഭിച്ചത്.

എന്നാല്‍ തമിഴില്‍  നായികയായി അഭിനയിക്കുന്ന നസ്രിയയോട് ഗ്ലാമര്‍ റോളുകളില്‍ അഭിനയിക്കുമോ എന്നു ചോദിച്ചപ്പോള്‍ അത്തരം രംഗങ്ങളില്‍ അഭിനയിക്കേണ്ടി വന്നാല്‍ അഭിനയം നിര്‍ത്തി വീട്ടിലിരിക്കും എന്നാണ് മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ മലയാളത്തിലെ മറ്റു നടികളെപ്പോലെത്തന്നെ നസ്രിയയും അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ മുമ്പു പറഞ്ഞ വാചകങ്ങളെല്ലാം മറന്ന് അല്‍പവസ്ത്രധാരിയായി അഭിനയിക്കുകയാണെന്നാണ് സിനിമാരംഗത്തുനിന്നുമുള്ള പുതിയ ചൂടേറിയ വെളിപ്പെടുത്തല്‍.

തമിഴിലെത്തിയപ്പോള്‍  അല്‍പവസ്ത്രധാരണം: നസ്രിയ വിവാദത്തില്‍
വസ്ത്രങ്ങളില്‍ മാന്യത വേണമെന്ന് നിര്‍ബന്ധമാണെന്നാണ് നസ്രിയ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖങ്ങളിലെല്ലാം പറഞ്ഞിരുന്നത്. തമിഴില്‍ സ്റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ മരുമകന്‍ ധനുഷിന്റെ നായികയായി എത്തിയ സിനിമയിലെ വേഷമാണ് നസ്രിയയുമായി ബന്ധപ്പെട്ട പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്. 'നെയ്യാണ്ടി' എന്ന സിനിമയുടെ ചിത്രീകരണ രംഗങ്ങളുടെ ഫോട്ടോ  ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതോടെയാണ് നസ്രിയയുടെ അല്‍പവസ്ത്രധാരണം പുറത്തായത്.

അടുത്തിടെ  തെലുങ്ക് സിനിമയായ ആദ്യ രാത്രി എന്ന സിനിമയില്‍ അഭിനയിച്ച ശേഷം നസ്രിയ മുങ്ങിയതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രശ്‌നം വിവാദമായപ്പോള്‍ നസ്രിയ ഫെയ്‌സ്ബുക്കിലൂടെ നേരിട്ട് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. താന്‍ ഇതുവരെ ഒരു തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിട്ടില്ലെന്നായിരുന്നു താരത്തിന്റെ വിശദീകരണം. ഇപ്പോള്‍ നസ്രിയയുമായി ബന്ധപ്പെട്ടുള്ള സിനിമയിലെ ഗ്ലാമര്‍ വേഷം സംബന്ധിച്ചും താരം വിശദീകരണം നല്‍കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
തമിഴിലെത്തിയപ്പോള്‍  അല്‍പവസ്ത്രധാരണം: നസ്രിയ വിവാദത്തില്‍

അന്യഭാഷാ സിനിമയിലെത്തിയപ്പോള്‍ ബിക്കിനിയില്‍ വരെ അഭിനയിച്ച നിരവധി നടിമാരുണ്ട്. നയന്‍താര, രംഭ, പ്രിയാമണി തുടങ്ങിയവര്‍ ഈ ഗണത്തില്‍പ്പെട്ടവരാണ്. ഭാവന, ജ്യോതിര്‍മയി, നവ്യാനായര്‍, മീരാജാസ്മിന്‍, കാര്‍ത്തിക, സനുഷ, ഭാമ, തുടങ്ങിയവരെല്ലാം ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിച്ചവരാണ്. ഇവരുടെ ഗണത്തിലേക്ക് നസ്രിയയും എത്തുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഗ്ലാമറില്‍ അഭിനയിക്കാത്തവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന വസ്തുത നസ്രിയയും തിരിച്ചറിഞ്ഞതായാണ് ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങളില്‍ നിന്നും മനസിലാകുന്നത്.

തമിഴിലെത്തിയപ്പോള്‍  അല്‍പവസ്ത്രധാരണം: നസ്രിയ വിവാദത്തില്‍

Related News: 

അ­യ്യേ... ഗ്ലാ­മര്‍ വേ­ഷ­ത്തിന് എന്നെ കിട്ടില്ല; ന­സ്രി­യ ന­സീം


Also Read:
മുംബൈയില്‍ നിന്നും ടൂറിസ്റ്റ് ബസില്‍ വിദേശമദ്യം കടത്തിയ യുവാവ് ചെറുവത്തൂരില്‍ പിടിയില്‍

Keywords:  Nazriya Nazim, Glamour,Cinema, Actress, Dhanush, Media, Report, Rajanikanth, Entertainment,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia