SWISS-TOWER 24/07/2023

അ­യ്യേ... ഗ്ലാ­മര്‍ വേ­ഷ­ത്തിന് എന്നെ കിട്ടില്ല; ന­സ്രി­യ ന­സീം

 


ADVERTISEMENT

മല­യാ­ളി­ക­ളു­ടെ മ­നം ക­വര്‍­ന്ന നടി ന­സ്രി­യ നസീം ഗ്ലാ­മര്‍ വേ­ഷ­ത്തില്‍ ത­ന്നെ പ്ര­തീ­ക്ഷി­ക്കേ­ണ്ടെ­ന്ന് അ­ഭി­പ്രാ­യ­പ്പെട്ടു. മ­ല­യാ­ള­ത്തില്‍ നി­ന്നും വി­ട്ട് മൂന്ന് ത­മി­ഴ് സി­നി­മ­യി­ല്‍ അ­ഭി­ന­യി­ക്കാന്‍ ഓ­ഫര്‍ ല­ഭി­ച്ച ന­സ്രി­യ ഇ­ത് സം­ബ­ന്ധി­ച്ചു­ള്ള വ്യ­ക്തമാ­യ സൂ­ച­ന­കള്‍ ത­മി­ഴ് സം­വി­ധാ­യ­കര്‍­ക്ക് നല്‍­കി­ക്ക­ഴിഞ്ഞു. ത­മി­ഴ് സി­നിമയി­ലെ രീ­തി­കള്‍ ത­നി­ക്ക് അ­ത്ര പി­ടി­ച്ചി­ട്ടി­ല്ലെ­ന്നും ന­സ്രി­യ വ്യ­ക്ത­മാ­ക്കി­യി­ട്ടുണ്ട്.

മൂ­ന്നു­സി­നി­മ­ക­ളി­ലാ­ണ് ന­സ്രി­യ ത­മി­ഴില്‍ നാ­യി­ക­യാ­വു­ന്നത്. ന­വാ­ഗ­തനായ അ­നീസ് സം­വി­ധാ­നം ചെ­യ്യു­ന്ന 'തി­രുമ­ണം എന്നും നി­ക്കാ­ഹ്' എ­ന്ന ചി­ത്ര­ത്തില്‍ യു­വ ന­ടന്‍ ജ­യ്‌­ക്കൊ­പ്പ­മാ­ണ് അ­ഭി­ന­യി­ക്കു­ന്നത്. ഇ­തി­ന് ശേ­ഷം മ­ല­യാ­ളിയും ത­മി­ഴി­ലെ തി­ര­ക്കു­ള്ള ന­ട­നുമാ­യ ആ­ര്യ­യ്‌­ക്കൊ­പ്പം 'രാ­ജാ­റാ­ണി'­യില്‍ ന­യന്‍­താ­ര­യ്‌­ക്കൊ­പ്പം പ്രധാ­ന വേഷത്തില്‍ അ­ഭി­ന­യി­ക്കും. അ­റ്റ്‌­ലീ കു­മാ­റാ­ണ് ഈ ചിത്രം സം­വി­ധാ­നം ചെ­യ്യു­ന്ന­ത്. ത­മി­ഴി­ലെ ജൂ­നി­യര്‍ യ­ന്തി­രന്‍ എ­ന്ന­റി­യ­പ്പെ­ടുന്ന ധ­നു­ഷി­നൊ­പ്പം 'നൈ­യ്യാ­ണ്ടി' എ­ന്ന ചി­ത്ര­ത്തിലും ന­സ്രി­യ നാ­യി­ക­യാ­ണ്. എ.സര്‍­ക്കു­ണം ആണ് ഈ ചിത്രം സം­വി­ധാ­നം ചെ­യ്യു­ന്ന­ത്.

അ­യ്യേ... ഗ്ലാ­മര്‍ വേ­ഷ­ത്തിന് എന്നെ കിട്ടില്ല; ന­സ്രി­യ ന­സീം
ത­മി­ഴി­ലെ രീ­തി അ­നു­സ­രി­ച്ച് ഗ്ലാ­മര്‍ വേ­ഷ­ത്തില്‍ അ­ഭി­ന­യി­ക്കു­ന്ന നാ­യി­ക­മാര്‍­ക്ക് മാ­ത്ര­മാ­ണ് ഫീല്‍­ഡില്‍ പി­ടി­ച്ചു­നില്‍­ക്കാന്‍ ക­ഴി­യാ­റു­ള്ളത്. മ­ല­യാ­ള­ത്തില്‍ നിന്നും ചേ­ക്കേറി­യ ന­യന്‍­താ­ര, ഭാവ­ന, രമ്യാ ന­മ്പീശന്‍, ജ്യോ­തിര്‍­മ­യി, മീ­ര ജാ­സ്­മിന്‍, ഭാ­മ, പ്രി­യാ­മണി, പ­ത്മ­പ്രിയ തു­ട­ങ്ങി­യ­വര്‍­ക്കെല്ലാം അ­ല്‍­പ­വും അ­തില്‍ കൂ­ടു­തലും ഗ്ലാ­മര്‍ വേ­ഷം ചെ­യ്യേ­ണ്ടി­വ­ന്നി­രുന്നു. അ­വസ­രം കൂ­ടു­തല്‍ ല­ഭി­ക്കാനും മ­ത്സ­രി­ക്കാനും തു­ണി­യു­ടെ അ­ള­വു കു­റ­യ്­ക്കാന്‍ ത­മി­ഴില്‍ പ­ല നാ­യി­ക­മാരും നിര്‍­ബ­ന്ധി­ക്ക­പ്പെ­ടു­ക­യാ­ണ് ചെ­യ്യു­ന്നത്.

ത­മി­ഴ് സി­നി­മ­യില്‍ ഒ­ഴി­ച്ചു­കൂ­ടാന്‍ ക­ഴി­യാ­ത്ത ഗാ­ന­രം­ഗ­ങ്ങ­ളാ­ണ് ന­ടി­മാര്‍­ക്കെല്ലാം ഭയം. പ­ല ചി­ത്ര­ങ്ങ­ളു­ടേയും ഗാ­ന ചി­ത്രീ­കര­ണം വി­ദേ­ശ­ങ്ങ­ളി­ലാ­ണ് ന­ട­ക്കാ­റു­ള്ളത്. ഇത്ത­രം സാ­ഹ­ച­ര്യ­ങ്ങ­ളില്‍ ത­ന്റെ ക­രി­യര്‍ ക­ള­ഞ്ഞു­കു­ളി­ക്കാ­തെ നോ­ക്കാനും ഗ്ലാ­മ­റായി അ­ഭി­ന­യി­ക്കാ­തി­രി­ക്കാനും ന­സ്രി­യ­യ്­ക്ക് സാ­ധിക്കുമോ എന്ന് ത­മി­ഴ് സി­നി­മാ വൃ­ത്ത­ങ്ങള്‍ ചോ­ദി­ക്കുന്നു. തുടക്ക­ത്തില്‍ പ­ലരും പ­റ­യുന്ന­ത് പോ­ലെ­യാ­ണ് ത­മി­ഴ് സി­നി­മ­ക്കാര്‍ ന­സ്രി­യ പ­റ­യു­ന്ന­തിനെ കാ­ണു­ന്നത്. ഇ­ഴ­കി­ച്ചേര്‍­ന്നു­ള്ള അ­ഭി­ന­യ­വും ത­മി­ഴ് സി­നി­മ­ക­ളു­ടെ സ്­ക്രി­പ്­റ്റില്‍ വ്യ­ക്ത­മാക്കാ­റു­ണ്ട്.

കാഴ്ചക്കാര്‍ക്ക് സ്വന്തം കുടുംബത്തിലെ എന്നപോലെ തോന്നുന്ന കഥാപാത്രങ്ങ­ളെ സ്വീ­ക­രിക്കാനാണ് ഇ­ഷ്ടമെന്ന് ന­സ്രി­യ പ­റ­യു­ന്നു. പ്രേ­ക്ഷ­കര്‍­ക്ക് ക­ഥാ­പാ­ത്ര­ങ്ങള്‍ ഇഷ്ട­പ്പെട­ണം അ­ത്ര­യേ വേ­ണ്ടു. അവരുടെ ഇഷ്ടങ്ങളോട് ചേര്‍ന്നുപോകുന്ന റോളുകളാണ് ചെയ്യാനാഗ്രഹം. നി­വിന്‍ പോ­ളിനൊപ്പം നസ്രിയ തകര്‍ത്തഭിനയിച്ച നേ­രം എന്ന മ­ലയാ­ള സി­നി­മ­യി­ലൂ­ടെ­യാ­ണ് ന­സ്രി­യ നാ­യി­ക­യാ­യി രം­ഗ­ത്തു­വ­ന്ന­ത്. ഇ­തി­നു­മുമ്പ് ഒ­രു­നാള്‍ വ­രും, പ്ര­മാണി, പ­ളു­ങ്ക് തു­ടങ്ങി­യ സി­നി­മ­ക­ളില്‍ ബാല­ന­ടി­യായും മാ­ഡ് ഡാ­ഡില്‍ പ്രധാന റോ­ളിലും അ­ഭി­ന­യി­ച്ചി­രുന്നു.

അ­ഭി­ന­യ­ത്തിനു പു­റമേ അവതാരകയായും പാട്ടുകാരിയാ­യും തിളങ്ങിയ നസ്രിയ ഏഷ്യാനെറ്റിന്റെ മഞ്ച് സ്റ്റാര്‍ സിംഗര്‍ ജുനിയറിലൂടെയാ­ണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അതിനുശേഷം നിവിന്‍പോ­ളി­ക്കൊപ്പം 'യുവ' എന്ന ആല്‍­ബ­ത്തി­ലും അ­ഭി­ന­യിച്ച് ന­സ്രി­യ പ്രേ­ക്ഷക­രെ വി­സ്­മ­യി­പ്പി­ച്ചി­രുന്നു. അല്‍ഫോണ്‍സ് പുത്തരേന്റെ നേരത്തിലൂടെയാണ് സിനിമ­യില്‍ ന­സ്രി­യ ത­ന്റെ നായിക സ്ഥാ­നം അ­ര­ക്കെ­ട്ടു­റ­പ്പിച്ചത്.

Keywords: Nazriya Nazim says no to glamour roles, Entertainment, Actress, Tamil, Malayalam, Nayanthara, Yuva, Star singer, New movies, Photos, No Idea now to do Glamour Roles, Like to roles that relate to people: Nazriya , I will not act glamorously: Nazriya Nazim, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia