മന്‍ മോഹന്‍ സിംഗ് ഗ്രാമീണ സ്ത്രീകളെപോലെയെന്ന്‌ നവാസ് ഷെരീഫ്: വിവാദം പുകയുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ഗ്രാമീണ സ്ത്രീയെന്ന് വിശേഷിപ്പിച്ച പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് (ഞായറാഴ്ച) ഡല്‍ഹിയില്‍ നടന്ന റാലിയില്‍ ബിജെപി നേതാവ് നരേന്ദ്ര മോഡി നവാസ് ഷെരീഫിനെതിരെ ശക്തമായി രംഗത്തുവന്നതോടെ വിവാദം കൂടുതല്‍ ചൂടുപിടിച്ചു.

എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ഗ്രാമീണ സ്ത്രീയെന്ന് വിളിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു? ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഇതിനേക്കാള്‍ വലിയ നാണക്കേട് ഇനിയില്ല. മന്‍മോഹന്‍ സിംഗുമായി രാഷ്ട്രീയ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരിക്കാം. നയങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും കാര്യത്തില്‍ രണ്ടു തട്ടിലുമായിരിക്കാം. രാജ്യത്തിനുള്ളില്‍ സമരങ്ങളും നടത്തിയേക്കാം. എന്നാല്‍ പ്രധാനമന്ത്രിയെ അവഹേളിക്കുന്നത് കണ്ടുനില്‍ക്കാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കഴിയില്ല മോഡി പറഞ്ഞു.

 National news, New Delhi, Major controversy, Erupted, Pakistan, Prime Minister, Nawaz Sharif, Purportedly, Calling, Indian counterpart, Manmohan Singh, Village woman, Narendra Modiപാക്കിസ്ഥാന്‍ ജിയോ ടിവി മാധ്യമപ്രവര്‍ത്തകന്‍ ഹമീദ് മിറിന് അനുവദിച്ച അഭിമുഖത്തിലാണ് നവാസ് ഷെരീഫ് മന്‍ മോഹന്‍ സിംഗ് ഗ്രാമീണ യുവതികളെ പോലെയാണെന്ന് പറഞ്ഞത്. പാക്കിസ്ഥാനെക്കുറിച്ചും നവാസ് ഷെരീഫിനെക്കുറിച്ചും യുഎസ് പ്രസിഡന്റ് ബരാക് ഒബാമയോട് മന്‍ മോഹന്‍ സിംഗ് പരാതിപറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് ചില ഗ്രാമീണ സ്ത്രീകളുടെ സ്വഭാവമാണെന്നായിരുന്നു നവാസ് ഷെരീഫിന്റെ പ്രതികരണം.

SUMMARY: New Delhi: A major controversy erupted today over Pakistan Prime Minister Nawaz Sharif purportedly calling his Indian counterpart Manmohan Singh a “village woman” with Narendra Modi terming it as the “biggest insult” of the Prime Minister.

Keywords: National news, New Delhi, Major controversy, Erupted, Pakistan, Prime Minister, Nawaz Sharif, Purportedly, Calling, Indian counterpart, Manmohan Singh, Village woman, Narendra Modi

Post a Comment

Previous Post Next Post