ഹഫീസ് സയീദിനേയും ദാവൂദിനേയും വധിക്കണം: ബാബ രാംദേവ്

ചിക്കാഗോ: ജമാഉദ്ദ്ദവാ നേതാവ് ഹഫീസ് സയീദിനേയും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിനേയും പാക്കിസ്ഥാനില്‍ വച്ചുതന്നെ വധിക്കണമെന്ന് യോഗ ഗുരു സ്വാമി രാംദേവ് ആവശ്യപ്പെട്ടു. യുഎസ് ഒസാമ ബിന്‍ ലാദനെ വധിച്ചതുപോലെ പദ്ധതിയാവിഷ്‌ക്കരിച്ചുവേണം ഇരുവരേയും വധിക്കാനെന്നും രാംദേവ് ആവശ്യപ്പെട്ടു.

വിഎച്ച്പി അമേരിക്കയും ടെമ്പിള്‍സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷനും സം യുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് രാംദേവ് ഈ ആവശ്യം ഉന്നയിച്ചത്. പാക്കിസ്ഥാനില്‍ നിന്നുമുള്ള തീവ്രവാദികള്‍ അതിര്‍ത്തി കടന്നെത്തി ഇന്ത്യയില്‍ ആക്രമണം നടത്തുമ്പോഴും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുന്ന സര്‍ക്കാരിനേയും രാംദേവ് വിമര്‍ശിച്ചു.

മന്‍ മോഹന്‍ സിംഗിനുപകരം നരേന്ദ്ര മോഡിയായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ ഇതൊന്നുമായിരിക്കില്ല സ്ഥിതിയെന്നും പാക്കിസ്ഥാനെ മോഡി വരച്ചവരയില്‍ നിറുത്തുമായിരുന്നുവെന്നും രാംദേവ് പറഞ്ഞു. പാക്കിസ്ഥാനെതിരെ ശക്തമായി തിരിച്ചടിക്കണമെന്നും ബാബ രാംദേവ് ആവശ്യപ്പെട്ടു.

 National news, Chicago, Yoga guru, Swami Ramdev, Saturday, Demanded, Indian government, Devise, Plan, Action, Kill, Jamaat ud Dawaah, Supremo, Hafiz Sayeed, Dawood Ibrahim, Pakistan,SUMMARY: Chicago: Yoga guru Swami Ramdev on Saturday demanded that Indian government should devise a plan of action to kill Jamaat ud Dawaah supremo Hafiz Sayeed and India's most wanted Dawood Ibrahim inside Pakistan, like the US zeroed in and killed Al Qaeda chief Osama bin Laden in Abbottabad.

Keywords: National news, Chicago, Yoga guru, Swami Ramdev, Saturday, Demanded, Indian government, Devise, Plan, Action, Kill, Jamaat ud Dawaah, Supremo, Hafiz Sayeed, Dawood Ibrahim, Pakistan,

Post a Comment

Previous Post Next Post