SWISS-TOWER 24/07/2023

ചാമ്പ്യന്‍സ് ലീഗ്: ബ്രിസ്‌ബേന്‍ ഹീറ്റിനെ കീഴടക്കി ചെന്നൈ സെമിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റാഞ്ചി: ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20യില്‍ ഓസ്‌ട്രേലിയന്‍ ടീം ബ്രിസ്‌ബേന്‍ ഹീറ്റിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സെമിയിലെത്തി. തുടര്‍ചയായ മൂന്നാം മത്സരത്തിലും ജയിച്ച ചെന്നൈ ഗ്രൂപ്പ് ബി യില്‍ നിന്നും ആദ്യം സെമിയില്‍ എത്തുന്ന ടീമായി.

ബ്രിസ്‌ബേനിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചെന്നൈ സെമിയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരുമത്സരം ശേഷിക്കെ 12 പോയിന്റാണ് ചെന്നൈക്കുള്ളത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബ്രിസ്‌ബേന്‍ ഹീറ്റിനെ ചെന്നൈ ബൗളര്‍മാര്‍ 20  ഓവറില്‍ 137/7  എന്ന സ്‌കോറില്‍ ചുരുട്ടിക്കെട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് വിജയലക്ഷ്യം മറികടക്കാന്‍ 15.5 ഓവര്‍മാത്രമേ വേണ്ടിവന്നുള്ളൂ.
ചാമ്പ്യന്‍സ് ലീഗ്:  ബ്രിസ്‌ബേന്‍ ഹീറ്റിനെ കീഴടക്കി ചെന്നൈ സെമിയില്‍
48 പന്തില്‍ 57 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം മൈക്ക് ഹസിയാണ് കളിയിലെ താരം. മുരളി വിജയ് (42), റെയ്‌ന (23), ധോണി (13) റണ്‍സും നേടി. ചെന്നൈക്ക് വേണ്ടി മോഹിത് ശര്‍മ, രവീന്ദ്രജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറില്‍ ഒരു മെയ്ഡനടക്കം 10 റണ്‍സ് വിട്ടു നല്‍കി ഒരു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്ര അശ്വിന്റെ പ്രടകനം ചെന്നൈക്ക് മുതല്‍ക്കൂട്ടായി.

ഒരുഘട്ടത്തില്‍ 12.3 ഓവറില്‍ 66 റണ്‍സിന് 6 വിക്കറ്റ് എന്ന  തകര്‍ച്ചയുടെ വക്കിലായിരുന്ന ഹീറ്റിനെ ഏഴാം വിക്കറ്റിലെ ഹാര്‍ട്ട്‌ലി (35), കട്ടിംഗ് (42 നോട്ടൗട്ട്) സഖ്യത്തിന്റെ 71 റണ്‍സ് കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
ചാമ്പ്യന്‍സ് ലീഗ്:  ബ്രിസ്‌ബേന്‍ ഹീറ്റിനെ കീഴടക്കി ചെന്നൈ സെമിയില്‍

SUMMARY: Ranchi: Chennai Super Kings became the first team to secure a semi-final berth in the 2013 edition of CLT20 after registering a dominating eight-wicket win -chasing 138 -over Brisbane Heat in their Group `B' match here in Ranchi on Saturday evening. This was CSK's third win on the trot. Heat's third straight loss sends them out of contention for the semifinals.

Keywords : Champions League, Chennai Super Kings, Sports, CLT20, Brisbane Heat, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia