SWISS-TOWER 24/07/2023

കണ്ണില്‍ മുളക്‌പൊടി വിതറി 21കാരി ഭര്‍ത്താവിന്റെ തല വെട്ടിമാറ്റി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ശിവഗംഗ: തമിഴ്‌നാട്ടില്‍ 21കാരി ഭര്‍ത്താവിന്റെ തലവെട്ടി. ഭര്‍ത്താവിന്റെ ക്രൂരതകള്‍ സഹിക്കാന്‍ കഴിയാതെയാണത്രേ യുവതി കൊലനടത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. 28കാരനായ പരിമണ്ണനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തെതുടര്‍ന്ന് ഭാര്യ പ്രവീണയെ പോലീസ് അറസ്റ്റുചെയ്തു.

ഓട്ടോ ഡ്രൈവറായ പരിമണ്ണന്‍ കൊലക്കേസുകളും മോഷണക്കേസുകളുമടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ നിരവധി പോലീസ് സ്‌റ്റേഷനുകളില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.

പ്രവീണയെ വിവാഹം കഴിക്കുന്നതിനുമുന്‍പ് തന്നെ പരിമണ്ണന് മറ്റൊരു ഭാര്യയും രണ്ട് കുട്ടികളുമുണ്ടായിരുന്നു. മുത്തുമാരി എന്ന യുവതിയാണ് ആദ്യ ഭാര്യ. പ്രവീണയില്‍ പരിമണ്ണന് ഒരു കുട്ടിയുണ്ട്. ആദ്യഭാര്യയ്‌ക്കൊപ്പമാണ് പരിമണ്ണന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇയാളുടെ ഉപദ്രവം നിമിത്തം രണ്ട് ഭാര്യമാരും ഇയാളെ ഉപേക്ഷിച്ച് മാറിത്താമസിക്കുകയായിരുന്നു.
കണ്ണില്‍ മുളക്‌പൊടി വിതറി 21കാരി ഭര്‍ത്താവിന്റെ തല വെട്ടിമാറ്റി
വെള്ളിയാഴ്ച പ്രവീണയുടെ വീട്ടിലെത്തിയ പരിമണ്ണന്‍ പതിവുപോലെ മദ്യപിക്കാനായി പണം ആവശ്യപ്പെട്ടു. പണം നല്‍കാതിരുന്നതോടെ ഇയാള്‍ പ്രവീണയെ ഉപദ്രവിക്കാന്‍ തുടങ്ങി. ഇതിനിടെ കൈക്കലാക്കിയ മുളക്‌പൊടി പ്രവീണ പരിമണ്ണന്റെ മുഖത്തേയ്‌ക്കെറിഞ്ഞു. അരിവാളെടുത്ത് പ്രവീണ പരിമണ്ണന്റെ തലയറുത്തുമാറ്റി. കൊലപാതകശേഷം സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തു.

SUMMARY: Sivaganga: A 21-year old woman beheaded her husband in Tamil Nadu’s Sivaganga district on Friday night after she couldn’t tolerate his atrocities any more.

Keywords: National news, Obituary, Murder, Praveena, Killed, 28-year old, Husband, S Parimannan, Continuous involvement, Murders, Robbery.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia