ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയലളിത ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണം: കാരാട്ട്

ചെന്നൈ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയുടെ പാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെ ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസിനേയും ഹിന്ദുത്വ വാദി പാര്‍ട്ടിയായ ബിജെപിയേയും നേരിടാന്‍ പുതിയ മതനിരപേക്ഷ ജനാധിപത്യ നീക്കം ആവശ്യമാണെന്നും കാരാട്ട് വ്യക്തമാക്കി.

2009ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെ 48 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസിനും ബിജെപിക്കും നേടാനായതെന്ന് കാരാട്ട് ചൂണ്ടിക്കാട്ടി. ബാക്കി വരുന്ന 52 ശതമാനം ജനങ്ങളും ബിജെപിയേയും കോണ്‍ഗ്രസിനേയും പിന്തുണയ്ക്കുന്നില്ലെന്നും കാരാട്ട് പറഞ്ഞു.

 National news, Chennai, Tamil Nadu, Chief Minister, J Jayalalithaa, CPI(M), General Secretary, Prakash Karat, Yesterday, Appealed, AIADMK, Join, Left parties, Create, New secular democratic political alternative, Congress, BJP.ചെന്നൈയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് ഇടതുസഖ്യത്തിലേയ്ക്ക് എ.ഐ.എ.ഡി.എം.കെയെ ക്ഷണിച്ചുകൊണ്ട് കാരാട്ട് പ്രസംഗിച്ചത്.

ഒരേ സ്വഭാവമുള്ള, നയങ്ങളുള്ള പാര്‍ട്ടികളാണ് സിപിഎമ്മും എ.ഐ.എ.ഡി.എം.കെയുമെന്നും കാരാട്ട് കൂട്ടിച്ചേത്തു. പ്രമുഖ വിഷയങ്ങളായ ബാങ്കിംഗ് മേഖലയിലെ വിദേശനിക്ഷേപം, ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപം, ഭക്ഷ്യ സുരക്ഷാ ബില്‍, തുടങ്ങിയവയില്‍ ഇരു പാര്‍ട്ടികളും സമാനമായ നിലപാടുകളാണെടുത്തതെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.

SUMMARY: Chennai: Hours after meeting Tamil Nadu Chief Minister J Jayalalithaa, CPI(M) General Secretary Prakash Karat yesterday appealed to AIADMK to join Left parties to create a “new secular democratic political alternative” sans Congress and BJP.

Keywords: National news, Chennai, Tamil Nadu, Chief Minister, J Jayalalithaa, CPI(M), General Secretary, Prakash Karat, Yesterday, Appealed, AIADMK, Join, Left parties, Create, New secular democratic political alternative, Congress, BJP.

Post a Comment

Previous Post Next Post