കാജോള്‍ വീണ്ടും ബോളീവുഡില്‍

മഞ്ജുവാര്യയുടെ തിരിച്ചുവരവ് മലയാളികള്‍ ആഘോഷമാക്കുന്നതിനിടയില്‍ മറ്റൊരു മാനസപുത്രിയുടെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് ബോളീവുഡ്. വിവാഹശേഷം സിനിമയില്‍ നിന്നും അകലം പാലിച്ചിരുന്ന കാജോള്‍ വെള്ളിവെളിച്ചത്തിലേയ്ക്ക് തിരിച്ചുവരുന്നതിന്റെ സന്തോഷത്തിലാണ് ഏവരും. എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് പ്രണയ ചിത്രമായ ദില്‍ വാലേ ദുല്‍ഹനിയാ ലേ ജായേംഗേയിലൂടെ കോടിക്കണക്കിന് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന കാജോള്‍ തന്റെ ഭര്‍ത്താവിനൊപ്പമാണ് തിരിച്ചെത്തുന്നത്.

 Gulf news, Bollywood fans, Dilwale Dulhaniya Le Jayenge (1995), Reason, Rejoice, Shah Rukh Khan, Strong, Big screen, Kajol,അജയ് ദേവ്ഗണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ താന്‍ നായികയായി എത്തുമെന്ന് കാജോള്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. കാജോള്‍ ഉടനെ സിനിമയിലെത്തുമെന്ന അഭ്യൂഹങ്ങള്‍ സജീവമാകുന്നതിനിടയിലാണ് താരത്തിന്റെ സ്ഥിരീകരണം.

നല്ലൊരു തിരക്കഥയുടെ അഭാവമാണ് തന്നെ സിനിമയില്‍ നിന്നും അകറ്റിനിര്‍ത്തുന്നതെന്ന് കാജോള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അജയുടെ ചിത്രത്തിലെ തിരക്കഥ തന്നെ സ്വാധീനിച്ചുവെന്നാണ് കാജോള്‍ പറയുന്നത്.

കരണ്‍ ജോഹറിന്റെ 2010ല്‍ റിലീസ് ചെയ്ത വി ആര്‍ ഫാമിലിയിലാണ് കാജോള്‍ അവസാനമായി അഭിനയിച്ചത്.

അതേസമയം പുതിയ ചിത്രത്തിലെ നായകന്‍ അജയ് ദേവ്ഗണ്‍ അല്ലെന്ന് ഇരുവരും വ്യക്തമാക്കി. ചിത്രത്തിന്റെ തിരക്കഥയ്ക്ക് അജയ് ദേവ്ഗണ്‍ യോജിക്കില്ലെന്നതാണ് ഇതിനുകാരണം. ചിത്രത്തെക്കുറിച്ച് കൂടുതലൊന്നും പറയില്ലെന്നാണ് ഇരുവരുടെയും തീരുമാനം.

ബാസിഗറിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പ്രണയ ജോഡികളാണ് ഷാരൂഖും കാജോളും. ദില്‍ വാലേ ദുല്‍ഹനിയായിലൂടെ ഈ പ്രണയജോഡികള്‍ വീണ്ടും പ്രേക്ഷരുടെ മനം കവര്‍ന്നു.

കാജോള്‍ തിരിച്ചെത്തുന്നുവെന്ന് ഉറപ്പായതോടെ നായകന്‍ ഷാരൂഖ് ആയിരിക്കുമോയെന്ന ചോദ്യവുമായി താരത്തിന്റെ പിറകേ കൂടിയിരിക്കുകയാണ് മാധ്യമങ്ങള്‍.

SUMMARY: Bollywood fans who grew up watching multiple reruns of Dilwale Dulhaniya Le Jayenge (1995) have a reason to rejoice. While Shah Rukh Khan has been going strong on the big screen, Kajol has stayed away for it for the last few years.

Keywords: Gulf news, Bollywood fans, Dilwale Dulhaniya Le Jayenge (1995), Reason, Rejoice, Shah Rukh Khan, Strong, Big screen, Kajol,

Post a Comment

Previous Post Next Post