മണ്ടേലയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ല

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ ആരോഗ്യനില ഗുരുതരമായിതന്നെ തുടരുന്നു. ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ യാണ് ഇക്കാര്യം അറിയിച്ചത്.

ഒബാമയും മണ്ടേലയും രണ്ട് രാഷ്ട്രങ്ങളിലെ ആദ്യ കറുത്ത പ്രസിഡണ്ടുമാരാണെന്ന് സുമ പഞ്ഞു. മണ്ടേല തന്റെ നായകന്‍ എന്നാണ് ഒബാമ വിശേഷിപ്പിച്ചത്. അതേസയം മണ്ടേലയുടെ ബന്ധുക്കളെ കാണാന്‍ ഒബാമ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
South Africa, Nelson Mandela, President, Press meet, Barack Obama, World, Kerala News,

കഴിഞ്ഞ മൂന്നാഴ്ചയോളമായി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മണ്ടേലയുടെ ആരോഗ്യസ്ഥിതി വീണ്ടെടുക്കാനായിട്ടില്ല. അതേസമയം മണ്ടേലയ്ക്ക് അസ്വസ്തതയുണ്ടാകുമെന്ന കാരണത്താല്‍ ഒബാമ ആശുപത്രിയില്‍ സന്ദര്‍ശിച്ചില്ല.

Keywords: South Africa, Nelson Mandela, President, Press meet, Barack Obama, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

Previous Post Next Post