ചെന്നിത്തലയുടെ പ്രസ്താവന അതിരുകടന്നെന്ന് സുകുമാരന്‍ നായര്‍

ചങ്ങനാശേരി: സാമുദായിക സംഘടനകള്‍ക്കെതിരായ കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയുടെ പ്രസ്താവന അതിരു കടന്നതാണെന്ന് എന്‍.എസ്.എസ്. മന്നത്തും എന്‍.എസ്.എസും രാഷ്ട്രീയ പാര്‍ട്ടികളെ തേടി പോയിട്ടില്ല. ഇങ്ങോട്ട് അന്വേഷിച്ചുവന്ന ചരിത്രമേയുള്ളൂവെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

വിവാദങ്ങളില്‍ പെട്ട് നട്ടംതിരിയുന്ന ഒരു പാര്‍ട്ടിയെ നയിക്കുന്ന നേതാവിന്റെ കോണ്‍ഗ്രസ് പാരമ്പര്യത്തെചൊല്ലിയുള്ള ഉള്‍വിളി എന്‍.എസ്.എസിനെയോ മന്നത്തു പത്മനാഭനേയോ ചാരി വേണ്ടെന്നും സുകുമാരന്‍ നായര്‍ തുറന്നടിച്ചു.
Ramesh Chennithala, NSS, Politics, Kerala, Congress, KPCC, President, Sukumaran Nair, Kerala News

സാമുദായിക ശക്തികളുടെ ആനാവശ്യമായ വാദങ്ങള്‍ അംഗീകരിച്ചാല്‍ അത് കോണ്‍ഗ്രസിനു ബാധ്യതയാകുമെന്ന രമേശ്‌ ചെന്നിത്തലയുടെ പ്രസ്തവനയാണ് സുകുമാരന്‍ നായരുടെ പ്രതികരണത്തിന് വഴിയൊരുക്കിയത്.

Keywords: Ramesh Chennithala, NSS, Politics, Kerala, Congress, KPCC, President, Sukumaran Nair, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

Previous Post Next Post