തട്ടിപ്പിന് കൂട്ടുനിന്നതിന് സരിത ജോപ്പന് നല്‍കിയത് ചൂടന്‍ ചുംബനം

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഓഫീസ് ക്ലര്‍ക്ക് ടെന്നി ജോപ്പന്‍ അറസ്റ്റിലായതോടെ സോളാര്‍ തട്ടിപ്പുകേസ് പുതിയ വഴിത്തിരിവിലേക്ക്. തട്ടിപ്പിന് കൂട്ട് നിന്നതിന് സരിത തനിക്ക് ചുംബനം സമ്മാനം നല്‍കിയതായും ജോപ്പന്‍ പോലീസിന് മുമ്പാകെ മൊഴി നല്‍കി. ഇത് സരിതയും ജോപ്പനും തമ്മില്‍ അഗാധമായ ബന്ധമുണ്ടെന്നതിന് തെളിവാണ്.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ എ.ഡി.ജി.പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിലാണ് ജോപ്പന്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. തെളിവുകള്‍ ഓരോന്നും ജോപ്പന് എതിരായതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് വര്‍ഷം മുമ്പാണ് സരിതയെ ബന്ധപ്പെട്ടതെന്നും ഇതിനിടയില്‍ തങ്ങള്‍ ആയിരം തവണയെങ്കിലും ഫോണ്‍ ചെയ്തിട്ടുണ്ടാകുമെന്നും ജോപ്പന്‍ പോലീസിന് മുമ്പാകെ തുറന്നുപറഞ്ഞു. ഫോണ്‍ കോളുകളില്‍ മാത്രം ബന്ധം ഒതുങ്ങിയില്ല. ഇരുവരും പരസ്പരം വീടുകളും സന്ദര്‍ശിച്ചിരുന്നു. സരിതയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ എത്തിച്ചു.

Accused, Police, Arrest, Kerala, Solar, Saritha S Nair, Tenny Joppan, Oommen Chandy, Kiss, Gift, Malayalam News, National News, Kerala News, International News, Sports News, കോന്നി സ്വദേശിയായ ശ്രീധരന്‍ നായരുടെ പരാതിയിലാണ് പോലീസ് ജോപ്പനെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ജോപ്പന് നേരിട്ട് ബന്ധമുണ്ടെന്ന് ഇതിനകം അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. ശ്രീധരന്‍ നായരില്‍ നിന്ന് 40 ലക്ഷം രൂപയാണ് സരിതയും ജോപ്പനും കൂടി മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയത്.

40 ലക്ഷം രൂപയുടെ മൂന്നു ചെക്കുകള്‍ കിട്ടി. ചെക്ക് മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കാമെന്ന് ശ്രീധരന്‍ നായര്‍ പറഞ്ഞപ്പോള്‍ ഇരുവരും അതിവിദഗ്ധമായി ഇയാളെ കബളിപ്പിച്ചു. മുഖ്യമന്ത്രി തിരക്കിലാണെന്ന് പറഞ്ഞ് ചെക്കുകള്‍ വാങ്ങുകയായിരുന്നു. മുഖ്യന്ത്രിയുടെ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചായിരുന്നു ചെക്ക് കൈമാറിയത്. തട്ടിപ്പ് വിജയം കണ്ടതോടെയാണ് സരിത തനിക്ക് ചുംബനം നല്‍കിയതെന്നാണ് ജോപ്പന്‍ പോലീസിന് മുന്നില്‍ മൊഴി നല്‍കിയത്. സരിത ഒന്നാന്തരം തട്ടിപ്പുകാരിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഒപ്പം കൂടിയതെന്നും ജോപ്പന്‍ വ്യക്തമാക്കി.

Also Read:
ഖത്തറിലെ പണമിടപാട് തര്‍ക്കം: ആശുപത്രിയില്‍ നിന്ന് യുവാവിനെ കാറില്‍ റാഞ്ചി

Keywords: Accused, Police, Arrest, Kerala, Solar, Saritha S Nair, Tenny Joppan, Oommen Chandy, Kiss, Gift, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

Previous Post Next Post