ജിക്കുവും സലീം രാജും ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു: സരിത

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ നായിക സരിത എസ്. നായരുടെ മറ്റൊരു വെളിപ്പെടുത്തല്‍കൂടി. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജിക്കുവും സലീം രാജും തന്നെ ശാരീരിക ബന്ധത്തിന് പ്രേരിപ്പിച്ചെന്ന് സരിത പോലീസിന് മൊഴി നല്‍കി.
Thiruvananthapuram, Accused, Police, Kerala, Saritha S Nair, Solar, Jikku, Salim Raj, Phone Call,
രണ്ടുപേരും തന്നെ നിരവധി തവണ ലൈംഗിക ബന്ധത്തിന് വേണ്ടി സമീപിച്ചിരുന്നുവെന്നും സരിത വെളിപ്പെടുത്തി. എന്നാല്‍ ഇതില്‍ നിന്ന് താന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഐ ഗ്രൂപ്പിലെ ഒരു മന്ത്രിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും സരിത പറഞ്ഞു. സരിതയുടെ മൊഴി ഇന്റലിജന്‍സ് എ.ഡി.ജി. പി. ടി.പി സെന്‍കുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ ഫോണ്‍കോളുകളുടെ എണ്ണവും പുറത്തുവന്നു. ജിക്കുമോന്‍ (450), സലീംരാജ് (413), ജോപ്പന്‍ (1200) തവണയാണ് ബന്ധപ്പെട്ടത്.
Keywords: Thiruvananthapuram, Accused, Police, Kerala, Saritha S Nair, Solar, Jikku, Salim Raj, Phone Call, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

Previous Post Next Post