Follow KVARTHA on Google news Follow Us!
ad

ബീവിക്ക് പതിനാറോ, പതിനെട്ടോ; മുജീബ് പട്ളയുടെ കാര്‍ട്ടൂണ്‍

കഴിഞ്ഞവാരം മുസ്ലിം ലീഗിനും, ന്യൂനപക്ഷ സംഘടനകള്‍ക്കും അത്ര നല്ല ദിവസമല്ല കടന്നുപോയത്. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ചുണ്ടായ അനാവശ്യ വിവാദങ്ങളില്‍ ലീഗിനെയും ന്യൂനപക്ഷ Muslim-League, Congress, Cartoon, Marriage, Ramesh Chennithala, Aryadan Muhammad, Muslim League Congress Clash Cartoon
കഴിഞ്ഞവാരം മുസ്ലിം ലീഗിനും, ന്യൂനപക്ഷ സംഘടനകള്‍ക്കും അത്ര നല്ല ദിവസമല്ല കടന്നുപോയത്. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ചുണ്ടായ അനാവശ്യ വിവാദങ്ങളില്‍ ലീഗിനെയും ന്യൂനപക്ഷ സംഘടനകളെയും എതിരാളികള്‍ വേണ്ടുവോളും പഴിചാരി. ഇതിനിടയിലാണ് രമേശ് ചെന്നിത്തല ലീഗിനും സാമുദായിക സംഘടകള്‍ക്കുമെതിരെ തിരിഞ്ഞത്. സോളാര്‍ വിവാദത്തില്‍പെട്ട് പുകയുകയായിരുന്ന കോണ്‍ഗ്രസിലേക്ക് മുസ്ലിം ലീഗിനെ ഗൂഢാലോചനയുടെ ഭാഗമായി തള്ളിയിട്ടതാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

ലീഗ്-കോണ്‍ഗ്രസ് മുന്നണിയെ നന്നായി ഭരിക്കാന്‍ അനുവദിക്കില്ലെന്ന് പിടിവാശിയില്‍ പ്രതിപക്ഷം നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് പോരാളികളായ രമേശ് ചെന്നിത്തലയും, കെ. മുരളീധരനും, ആര്യാടന്‍ മുഹമ്മദുമൊക്കെ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കുന്നത് എന്തിനാണെന്നാണ് ചില കോണ്‍ഗ്രസുകാര്‍ തന്നെ ചോദിക്കുന്നത്.

സാമുദായിക സംഘടനകള്‍ എന്നത് കോണ്‍ഗ്രസിന് മുന്നില്‍ ദൗര്‍ബല്യമായി നില്‍ക്കുമ്പോള്‍ ലീഗ്-കോണ്‍ഗ്രസ് ബന്ധം മുള്‍മുനയില്‍ നില്‍ക്കുകയാണെന്നാണ് മുജീബ് പട്‌ളയുടെ കാര്‍ട്ടൂണ്‍ വരച്ചുകാട്ടുന്നത്.

Muslim-League, Congress, Cartoon, Marriage, Ramesh Chennithala, Aryadan Muhammad, Muslim League Congress Clash Cartoon

Keywords: Muslim-League, Congress, Cartoon, Marriage, Ramesh Chennithala, Aryadan Muhammad, Muslim League Congress Clash Cartoon, Mujeeb Patla, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment