ലീഗ് കടുത്ത നടപടിക്ക്; യു.ഡി.എഫില്‍ തുടരണോയെന്ന് തീരുമാനമെടുക്കും

 


മലപ്പുറം: മുസ്‌ലിം ലീഗിനെതിരായ ചെന്നിത്തലയുടെ പരാമര്‍ശത്തില്‍ ലീഗ്-കോണ്‍ഗ്രസ് ബന്ധം ഉലയുന്നു. ലീഗ് കോണ്‍ഗ്രസിനു ബാധ്യതയാകുമെന്ന രമേശ് ചെന്നിത്തലയുടെ വിവാദ പരാമര്‍ശം പുറത്തുവന്നതിനു പിന്നാലെ മലപ്പുറത്ത് ചേര്‍ന്ന മുസ്ലിം ലീഗ് നിര്‍ണായക യോഗത്തില്‍ ചില സുപ്രധാന തീരുമാനങ്ങള്‍ കൈകൊണ്ടെന്നാണ് സൂചന.

യു.ഡി.എഫില്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഹൈദരലി തങ്ങളുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. യു.ഡി.എഫ് എന്നത് പൊതു സംവിധാനമാണ്. കോണ്‍ഗ്രസിന്റെ കാര്യം അവര്‍ക്ക് തീരുമാനിക്കാം, എന്നാല്‍ ലീഗിന്റെ കാര്യം തങ്ങള്‍ തന്നെ തീരുമാനിക്കുമെന്നും യോഗ ശേഷം ഇ.ടി മുഹമ്ദ് ബഷീര്‍ പറഞ്ഞു. മുസ്ലിം ലീഗിന്റെ അടിയന്തിര യോഗം ജൂലൈ നാലിന് ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങള്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങീ മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

ലീഗ് കടുത്ത നടപടിക്ക്; യു.ഡി.എഫില്‍ തുടരണോയെന്ന് തീരുമാനമെടുക്കും
File Photo
ലീഗ് ബാധ്യതയാകുമെന്ന് സി.കെ.ജി പറഞ്ഞത് സത്യമായെന്നായിരുന്നു കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയുടെ പ്രസ്താവന. അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇതു പറയുന്നത്. രണ്ടോ മൂന്നോ സീറ്റ് നല്‍കിയാല്‍ ഇക്കൂട്ടര്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും ചെന്നിത്തല ലീഗിനെതിരെ തുറന്നടിച്ചിരുന്നു. ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി കെ. മുരളീധരന്‍ എം.എല്‍.എയും, മന്ത്രി ആര്യാടന്‍ മുഹമ്മദും രംഗത്തു വന്നു. ഇതിനു പിന്നാലെയാണ് നിര്‍ണായക തീരുമാനങ്ങള്‍ കൈകൊള്ളാനായി മുസ്ലിം ലീഗ് യോഗം വിളിച്ചു ചേര്‍ത്തത്.

പ്രസ്താവന ശ്രദ്ധയില്‍ പെട്ടയുടനെ കുഞ്ഞാലിക്കുട്ടി ചെന്നിത്തലയെ ഫോണില്‍ ബന്ധപ്പെടുകയും സ്ത്യാവസ്ഥ ആരായുകയും ചെയ്തിരുന്നു.

Related News: 
ലീഗ് ബാധ്യതയാകുമെന്ന് പറഞ്ഞത് സത്യമായി: ചെന്നിത്തല

Keywords : Muslim, KPCC, President, Ramesh Chennithala, E.T Muhammed Basheer, UDF, Meeting, Kerala, Politics, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia