Follow KVARTHA on Google news Follow Us!
ad

സര്‍ക്കാരിനും ഉമ്മന്‍ചാണ്ടിക്കുമെതിരെ ഫേസ്ബുക്ക് പോസ്റ്റ്: രണ്ട് ജീവനക്കാര്‍ക്ക് പണിപോയി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാരിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സെക്രട്ടേറിയറ്റിലെ രണ്ടു ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു Thiruvananthapuram, Oommen Chandy, Goverment, Facebook, Suspension, Government-Employees, Kerala, Premanand, Chandraprasad, Kerala News, International
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാരിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സെക്രട്ടേറിയറ്റിലെ രണ്ടു ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പൊതുഭരണ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജിവനക്കാരനായ പ്രേമാനന്ദ്, നിയവകുപ്പിലെ ലീഗല്‍ അസിസ്റ്റ്ന്റ് ചന്ദ്രപ്രസാദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സര്‍ക്കാര്‍ ജീവനക്കാര്‍ സോഷ്യല്‍ മീഡിയകളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് സര്‍വീസ് ചട്ടങ്ങള്‍ വിരുദ്ധമാണ്. ഈ ചട്ടം നിലനില്‍ക്കുന്നതിനിടയിലാണ് പ്രേമാനന്ദും, ചന്ദ്രപ്രസാദും സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും സര്‍ക്കാരിനെതിരെയുമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

Thiruvananthapuram, Oommen Chandy, Goverment, Facebook, Suspension, Government-Employees, Kerala, Premanand, Chandraprasad, Kerala
Premanand
സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പൊതുഭരണ സെക്രട്ടറിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ഇരുവര്‍ക്കുമെതിരായ നടപടി. അതേസമയം രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് തങ്ങളെ പുറത്താക്കിയതെന്ന് ഇരുവരും ആരോപിച്ചു.

Keywords: Thiruvananthapuram, Oommen Chandy, Goverment, Facebook, Suspension, Government-Employees, Kerala, Premanand, Chandraprasad, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment