മണിപ്പാല്‍ കൂട്ടബലാത്സംഗം: ബജ്‌റംഗ്ദളിന്റെ ഡബിള്‍ റോള്‍ ചര്‍ച്ചയാകുന്നു

 


മംഗലാപുരം: മണിപ്പാലില്‍ മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ബജ്‌റംഗ്ദളുമായുള്ള ബന്ധം പുറത്തായത് സംഘടനയെ നാണംകെടുത്തി. സംഘടനയെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്ക് ഉള്‍പെടെയുള്ള സോഷ്യല്‍മീഡിയകളില്‍ നിരവധി അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനാകാതെ സംഘടന വിയര്‍ക്കുന്നു.

മറ്റ് സംഘടനകള്‍ക്കിടയിലും ബജ്‌റംഗ്ദളിന്റെ ഇരട്ടത്താപ്പ് സജീവ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. മണിപ്പാല്‍ കൂട്ട ബലാത്സംഗ സംഭവത്തില്‍ ബജ്‌റംഗ്ദള്‍ മുസ്ലിങ്ങള്‍ക്കെതിരെയാണ് പഴിചാരിയത്. പ്രതികള്‍ മുസ്ലിങ്ങളാണെന്നും തീവ്രവാദികളാണെന്നുമായിരുന്നു സംഘടനയുടെ ആരോപണം. പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് ആദ്യം രംഗത്തുവന്നതും പോലീസിന് അന്ത്യശാസനം നല്‍കി ബന്ദിന് ആഹ്വാനം ചെയ്തതും വിശ്വഹിന്ദു പരിഷത്തും, ബജ്‌റംഗ്ദളുമാണ്. എന്നാല്‍ അറസ്റ്റിന് പിന്നാലെ പ്രതികളുടെ പാര്‍ട്ടി ബന്ധം പുറത്തായതാണ് സംഘടനയെ നാണക്കേടിലാക്കുന്നത്.

മണിപ്പാല്‍ കൂട്ടബലാത്സംഗം: ബജ്‌റംഗ്ദളിന്റെ ഡബിള്‍ റോള്‍ ചര്‍ച്ചയാകുന്നു
Yogesh Poojary
കേസില്‍ അറസ്റ്റിലായ ഓണ്ടിബെട്ടുവിലെ യോഗേഷ് പൂജാരി (30), ബജ്‌റംഗ്ദളിന്റെ സജീവ പ്രവര്‍ത്തകരാണെന്നാണ് ഇതിനകം പുറത്തുവന്നിരിക്കുന്നത്. 2005 ല്‍ ഉഡുപ്പിയില്‍ സാമുദായിക സ്പര്‍ദ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നതിന് യോഗേഷ് പൂജാരിക്കെതിരെ കേസ് നിലവിലുണ്ട്. പ്രതികള്‍ക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നതിനും പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ജൂണ്‍ 26 ന് ബജ്‌റംഗ്ദള്‍-വിശ്വ ഹിന്ദു പരിഷത്തിത്ത് സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ യോഗേഷിന്റെ സഹോദരനും പങ്കെടുത്തിരുന്നു.


Keywords : Mangalore, Gang Rape, Medical College, Student, Case, Accused, National, Bajrang Dal, Connection, Sangh Parivar Leaders, Police, Yogesh Poojary (30), Ontibettu, Hariprasad Poojary (27), Anand (28), Badagabettu, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia