Follow KVARTHA on Google news Follow Us!
ad

കറുത്ത വരനെ വേണ്ട; വധു ഇറങ്ങിപ്പോയി

Marriage, National, Black Color, Groom, Woman, Police, bizarre incident, Uttar Pradesh, marry, dark, Malayalam news, Kerala News, International News, വരന്‍ കറുത്തു പോയതിന്റെ പേരില്‍ വധു വിവാഹ മണ്ഡപത്തില്‍ നിന്നും ഇറങ്ങിപ്പോയി. യു.പിയിലെ റായ്ബലേറിയിലാണ് സംഭവം.
ലക്‌നൗ: വരന്‍ കറുത്തു പോയതിന്റെ പേരില്‍ വധു വിവാഹ മണ്ഡപത്തില്‍ നിന്നും ഇറങ്ങിപ്പോയി. യു.പിയിലെ റായ്ബലേറിയിലാണ് സംഭവം. വരന് കറുപ്പ് കൂടുതലാണെന്നാണ് വധുവിന്റെ പരാതി. ഇതേതുടര്‍ന്നാണ് വിവാഹം മുടങ്ങിയത്.

വിവാഹ ദിവസമാണ് വധു വരനെ ആദ്യമായി കണ്ടത്. അതിനാല്‍ തന്നെ വരന്റെ കറുപ്പ് നിറം ഇത്ര കടുകട്ടിയായിരുക്കുമെന്ന് വധു തീരെ പ്രതീക്ഷിച്ചതുമില്ല. വരനെ സ്വീകരിക്കാന്‍ പറ്റില്ലെന്ന് വധു മണ്ഡപത്തില്‍ നിന്നും തീര്‍ത്തു പറഞ്ഞതോടെ വിവാഹ സദസ്സിനെയാകെ വെട്ടിലാക്കി. കാര്യങ്ങള്‍ പലതും പറഞ്ഞ് വധുവിനെ അനുനയിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല. അവസാനം വധു മണ്ഡപത്തില്‍ നിന്നിറങ്ങിപ്പോയതോടെ വരന്റെ വീട്ടുകാര്‍ വിവാഹ പന്തലില്‍ ബഹളം വെക്കാന്‍ തുടങ്ങി.

Marriage, National, Black Color, Groom, Woman, Police, bizarre incident, Uttar Pradesh, marry, dark, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News,സഹികെട്ട വരന്റെ വീട്ടുകാരും ഗ്രാമവാസികളും വിവരം പോലീസില്‍ അറിയിക്കുകയും ചെയ്തു. വധുവിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിപ്പിക്കാന്‍ പോലീസ് പഠിച്ച പതിനെട്ടടവ് പയറ്റിയെങ്കിലും ഫലം കണ്ടില്ല. ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പറഞ്ഞ് പോലീസും ഒടുവില്‍ കൈയ്യൊഴിഞ്ഞു.

SUMMARY: Lucknow: In a bizarre incident, a bride in Rae Bareli in Uttar Pradesh refused to marry, saying the groom was too dark-complexioned. The incident took place in Fursatganj, about 80 km from the state capital, on Thursday.

Keywords: Marriage, National, Black Color, Groom, Woman, Police, bizarre incident, Uttar Pradesh, marry, dark, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment