നിതാഖാത്ത്: മാധ്യമങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്ന് മുസ്ലിം ലീഗ്
Mar 30, 2013, 15:50 IST
മലപ്പുറം: സൗദിയിലെ സ്വദേശിവത്കരണം സംബന്ധിച്ച് മാധ്യമങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്ന് മുസ്ലിം ലീഗ്. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ മാധ്യമങ്ങള്‍ അതിശയോക്തി കലര്‍ത്തിയാണ് റിപോര്‍ട്ട് ചെയ്യുന്നതെന്നും ശനിയാഴ്ച മലപ്പുറത്ത് ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം കുറ്റപ്പെടുത്തി.
പെരുപ്പിച്ച് നല്‍കുന്ന വാര്‍ത്തകള്‍ സൗദിയില്‍ മറ്റ് പല ചര്‍ചകള്‍ക്കും വഴിവെക്കുന്നുണ്ട്. മാധ്യമങ്ങള്‍ പറയുന്നതുപോലെ കൂട്ട പിരിച്ചു വിടലിന് സാധ്യതയില്ല. ഇപ്പോഴത്തെ തിരിച്ചുവരവ് സ്വദേശിവത്കരണം മൂലമല്ലെന്നും യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ യു.ഡി.എഫിലെ വിവാദങ്ങള്‍ ചര്‍ചാ വിഷയമായി. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നെന്നും യോഗം അഭിപ്രായപ്പെട്ടു.
സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഭരണത്തില്‍ സംതൃപ്തരാണ്. പ്രവാസികളുടെ പുനരധിവാസം ഫലപ്രദമാക്കാന്‍ പ്രശ്‌നം നിയമസഭയില്‍ ഉന്നയിക്കുമെന്നും നേതൃയോഗത്തിനു ശേഷം ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം വിലയിരുത്താനാണ് നേതൃയോഗം ചേര്‍ന്നത്.
പെരുപ്പിച്ച് നല്‍കുന്ന വാര്‍ത്തകള്‍ സൗദിയില്‍ മറ്റ് പല ചര്‍ചകള്‍ക്കും വഴിവെക്കുന്നുണ്ട്. മാധ്യമങ്ങള്‍ പറയുന്നതുപോലെ കൂട്ട പിരിച്ചു വിടലിന് സാധ്യതയില്ല. ഇപ്പോഴത്തെ തിരിച്ചുവരവ് സ്വദേശിവത്കരണം മൂലമല്ലെന്നും യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ യു.ഡി.എഫിലെ വിവാദങ്ങള്‍ ചര്‍ചാ വിഷയമായി. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നെന്നും യോഗം അഭിപ്രായപ്പെട്ടു.

Keywords : Malappuram, Muslim-League, Meeting, Kerala, Saudi, Nitaqat, Medias, UDF, Press Conference, Leaders, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.