എല്‍.ഡി.എഫ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പല്‍: എം.എം ഹസന്‍

തിരുവനന്തപുരം: കപ്പിത്താനില്ലാതെ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് എല്‍.ഡി.എഫ് എന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസന്‍ അഭിപ്രായപ്പെട്ടു. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.

പ്രതിപക്ഷനേതാവിനെതന്നെ പുറത്താക്കാന്‍ നോക്കുന്ന പിണറായിയാണ് ഇങ്ങനെ പറയുന്നത്. കപ്പിത്താനില്ലാത്ത കപ്പല്‍ ഉടന്‍ മുങ്ങും. ഇത് മനസിലാക്കിയാണ് യു.ഡി.എഫിലെ പലരേയും അടര്‍ത്തിയെടുക്കാന്‍ അവര്‍ ശ്രമിക്കുന്നത്. എം.എല്‍.എമാര്‍ പോലുമില്ലാത്ത പാര്‍ട്ടികളെപ്പോലും അവര്‍ വിളിക്കുന്നത് ഈ ഭയത്താലാണ്.

Thiruvananthapuram, KPCC, M.M Hassan, Kerala, LDF, President, Malayalam News, Kerala Newsയു.ഡി.എഫില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുന്നണി മര്യാദകള്‍ പാലിക്കണമെന്ന് പി.സി. ജോര്‍ജ് വിഷയത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. ഇക്കാര്യത്തിലുള്ള നിലപാട് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞതാണ്. ഇക്കാര്യങ്ങള്‍ക്കെല്ലാം അടുത്ത യു.ഡി.എഫ് യോഗത്തില്‍ തീരുമാനമാകുമെന്നും ഹസന്‍ അറിയിച്ചു.

Keywords: Thiruvananthapuram, KPCC, M.M Hassan, Kerala, LDF, President, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.

Post a Comment

Previous Post Next Post