തര്‍­ക്ക­ത്തെ­തു­ടര്‍ന്ന് സി.പി.എം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി യോ­ഗം മാ­റ്റി­വെ­ച്ചു

ആലപ്പു­ഴ: തര്‍ക്ക­ത്തെ തു­ടര്‍ന്ന് ജില്ലയിലെ സി.പി.ഐ.(എം) കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി യോ­ഗം മാ­റ്റി­വെ­ച്ചു. സി.പി.എം. ഏരിയ സെക്രട്ടറിയെ മാറ്റാനുള്ള മേല്‍ഘടകതീരുമാനം റിപോര്‍ട്ടു ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ഏരിയ കമ്മിറ്റി­യോ­ഗ­മാ­ണ് പ്ര­വര്‍­ത്ത­ക­രുടെ എ­തിര്‍പിനെ തു­ടര്‍­ന്നു മാ­റ്റി­യ­ത്. ക­ഴി­ഞ്ഞ ദിവസം ഏരിയാ സെക്രട്ടറിയെ മാ­റ്റാന്‍ ജില്ലാ സെ­ക്ര­ട്ടേ­റിയ­റ്റ് തീ­രു­മാ­നി­ച്ചി­രുന്നു. ഈ തീ­രു­മാ­നം അം­ഗീ­ക­രി­ക്കാന്‍ പ­റ്റി­ല്ലെ­ന്ന് ഒ­രു വി­ഭാ­ഗം വാ­ദി­ച്ച­തോ­ടെ­യാ­ണ് പ്ര­ശ്‌­ന­ങ്ങള്‍­ക്ക് തു­ട­ക്ക­മാ­യ­ത്.

കഞ്ഞിക്കുഴി ഏരിയാ സെ­ക്ര­ട്ട­റി­യെ മാറ്റുന്നതിനെചൊല്ലി നേരത്തെ ജില്ലാ സെക്രട്ടറിയേറ്റി­ലും ജില്ലാ കമ്മിറ്റിയിലും ശക്തമാ­യ എ­തിര്‍­പു­ണ്ടാ­യി­രു­ന്നു. ഈ എ­തിര്‍­പ് അ­വ­ഗ­ണി­ച്ചാ­യി­രു­ന്നു ജില്ലാ സെ­ക്ര­ട്ടേ­റിയ­റ്റ് പു­റ­ത്താ­ക്കാ­നു­ള്ള തീ­രു­മാ­നം കൈ­കൊ­ണ്ട­ത്. ഇ­തോ­ടൊപ്പം അരൂര്‍ ഏരിയാ സെക്ര­ട്ട­റി­യെയും നീ­ക്കാന്‍ ജില്ലാ സെ­ക്ര­ട്ടേ­റിയ­റ്റ് തീ­രു­മാ­നി­ച്ചി­ട്ടു­ണ്ട്.

CPI(M), Alappuzha, Meeting, Kerala, Malayalam News, Kerala News, International News, National Newsവെള്ളിയാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് അരൂര്‍, കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കാന്‍ തീരുമാനി­ച്ചത്. വ­ഴ­ക്കി­നിടെ വാര്‍ത്ത റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സി.പി.എം. പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്­തു.

Keywords: CPI(M), Alappuzha, Meeting, Kerala, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, current top stories, photo galleries, Top Breaking News, Politics and Current Affairs in India & around the World, discussions, interviews and more, CPM Kanjikuzhy area meeting postponed due to argument

Post a Comment

Previous Post Next Post