Follow KVARTHA on Google news Follow Us!
ad

പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുത്തുവെന്ന് പരാതി

വ്യാജ രേഖകളുണ്ടാക്കി പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുത്തതായി പരാതി. Thiruvananthapuram, Fake Documents, Kerala, Panchayat President, Complaint, Malayalam News, Kerala News, International News, National News, Gulf News
തിരുവനന്തപുരം: വ്യാജ രേഖകളുണ്ടാക്കി പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുത്തതായി പരാതി. നെടുമങ്ങാട് മണ്ഡലത്തിലെ അണ്ടൂര്‍ക്കോണം പഞ്ചായത്തില്‍ 2002 മുതല്‍ ഭരണത്തിലുണ്ടായിരുന്ന രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ചേര്‍ന്ന് വ്യാജരേഖകള്‍ ചമച്ച് വൈദ്യുതി, റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുണ്ടാക്കി സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടുള്ളതായി പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുന്‍ പ്രസിഡന്റുമാരായ എ. കൃഷ്ണന്‍കുട്ടിയും ടി. സുധാകുമാരിയും പ്രസിഡന്റായിരുന്നപ്പോഴാണ് തട്ടിപ്പ് നടത്തിയത്. ഇത് സംബന്ധിച്ച് താന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വൈദ്യുതി ഇന്റലിജന്‍സ് വിഭാഗം അന്വേഷിച്ച പരാതി നൂറു ശതമാനവും ശരിയാണെന്ന് മനസിലാക്കി വിജിലന്‍സ് വിഭാഗം ക്രൈംബ്രാഞ്ചിന് ഫയലുകള്‍ കൈമാറിയിട്ടുണ്ട്.

Thiruvananthapuram, Fake Documents, Kerala, Panchayat President, Complaint, Malayalam News, Kerala News,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിലും അഴിമതി നടന്നതായി തെളിഞ്ഞിട്ടുണ്ട്. വ്യാജരേഖകള്‍ ഉപയോഗിച്ച് നിര്‍മിച്ച റേഷന്‍ കാര്‍ഡുകള്‍വഴി അനധികൃതമായി റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റി കരിഞ്ചന്തയില്‍ വിറ്റഴിച്ചിട്ടുണ്ട്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നല്‍കിയിട്ടുള്ളതായും പായ്ച്ചിറ നവാസ് പറഞ്ഞു.


Keywords: Thiruvananthapuram, Fake Documents, Kerala, Panchayat President, Complaint, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment