സ്വര്‍ണഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 83 പേര്‍ കുടുങ്ങി

 


ബീജിംഗ്: ടിബറ്റിലെ സ്വര്‍ണഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 83 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി റിപോര്‍ട്ട്. തൊഴിലാളികള്‍ ഉറങ്ങുന്ന സമയത്താണ് അപകടമുണ്ടായത്. ചൈനയിലെ ഏറ്റവും വലിയ സ്വര്‍ണ നിര്‍മ്മാണകമ്പനിയായ ചൈന നാഷണല്‍ ഗോള്‍ഡ് ഗ്രൂപ്പ് കോര്‍പ്പറേഷന്റെ അനുബന്ധ കമ്പനിയായ ലാസ മൈസോകുങറിലെ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്.

ആയിരത്തിലേറെ പോലീസുകാര്‍, അഗ്‌നിശമന സേനാവിഭാഗങ്ങള്‍, സൈനീകര്‍, ഡോക്ടര്‍മാരുടെ സംഘങ്ങള്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. കടുത്ത തണുപ്പ് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
സ്വര്‍ണഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 83 പേര്‍ കുടുങ്ങി
SUMMARY: Beijing: A massive landslide swept through a gold mining area in mountainous Tibet early Friday morning, burying 83 workers believed to have been asleep at the time, Chinese state media said.

Keywords: World news, Obituary, Beijing, Massive landslide, Swept, Through, Gold mining, Mountainous, Tibet, Friday morning, Burying, 83 workers, Believed, Asleep, Chinese state media
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia