ടോള്‍ പിരിവ് ഒഴിവാക്കണമെന്ന കേരളത്തിന്റ ആവശ്യം കേന്ദ്രം തള്ളി

 


ന്യൂഡല്‍ഹി: ദേശീയ പാതയില്‍ ടോള്‍പിരിവ് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. ടോള്‍ ഒഴിവാക്കണമെങ്കില്‍ യൂസേഴ്‌സ് ഫീയായി ലഭിക്കേണ്ട പണം കേരള സര്‍ക്കാര്‍ നല്‍കണമെന്ന് കേന്ദ്രഗതാഗത മന്ത്രി സി.പി. ജോഷി പറഞ്ഞു.

അതിനിടെ ദേശീയ പാതയോരത്തെ മദ്യശാലകള്‍ നീക്കം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും സി.പി ജോഷി ആവശ്യപ്പെട്ടു. യൂസേഴ്‌സ് ഫീ നല്‍കാന്‍ തയ്യറാണെന്ന് സംസ്ഥാനം അറിയിക്കുന്നപക്ഷം അനുകൂലമായ നിലപാടെടുക്കുമെന്നും ജോഷി വ്യക്തമാക്കി.

നേരത്തെ ദേശീയ പാതയ്ക്കും, ദേശീയ പാതയിലെ അറ്റകുറ്റ പണികള്‍ക്കും ടോള്‍പിരിവ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
ടോള്‍ പിരിവ് ഒഴിവാക്കണമെന്ന കേരളത്തിന്റ ആവശ്യം കേന്ദ്രം തള്ളി
കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. ടോള്‍ പിരിക്കുന്നതിനെതിരെ കേരളത്തിലുണ്ടാകുന്ന പ്രതിഷേധത്തെ തുടര്‍ന്നാണിതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.


Keywords : New Delhi, Road, Central Government, National, Kerala, NH, Toll Collection, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia