ബേപ്പൂരില്‍ ഉരു മുങ്ങി കാണാതായ രണ്ടുപേരെകൂടി രക്ഷപ്പെടുത്തി

കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് ചരക്കുമായി പോയ ഉരു മുങ്ങി കാണാതായ രണ്ട് പേരെ കൂടി രക്ഷപ്പെടുത്തി. സ്രാങ്ക് ഭാസ്‌കരന്‍, കിണി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ തിരൂര്‍ ഭാഗത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. ഇരുവരെയും താനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തമിഴ്‌നാട് തൂത്തുകുടി സ്വദേശികളായ എട്ടുപേരാണ് ഉരുവില്‍ ഉണ്ടായിരുന്നത്. ഇതില്‍ പ്രകാശ്, സുരേഷ്, റമിയൂസ് എന്നിവരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കിയുള്ള മൂന്നുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പുറപ്പെട്ട ഉരു അപകടത്തില്‍ പെട്ടത്. ശനിയാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്.

Kozhikode, Lakshadweep, Accident, Kerala, Boat, Sunday, Hospital, Escaped, Malayalam News, Kerala News, International News, National News,
ഉരുവിലേക്ക് വെള്ളം ഇരച്ചുകയറിയതാണ് അപകട കാരണം. ഉരുവില്‍ നിന്ന് ലൈഫ് ജാക്കറ്റുകള്‍ ധരിച്ച് തൊഴിലാളികള്‍ കടലിലേക്ക് എടുത്തുചാടുകയായിരുന്നു. ഇവരില്‍ മുന്നുപേരെ മല്‍സ്യത്തൊഴിലാളികളാണ് രക്ഷപ്പെട്ടത്.


Keywords: Kozhikode, Lakshadweep, Accident, Kerala, Boat, Sunday, Hospital, Escaped, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.

Post a Comment

Previous Post Next Post