Follow KVARTHA on Google news Follow Us!
ad

ഷുക്കൂര്‍ വധക്കേസിലെ സാക്ഷികളുടെ കൂറുമാറ്റം: രണ്ട് പേരെ മുസ്ലീം ലീഗ് പുറത്താക്കി

കണ്ണൂർ: ഷുക്കൂർ വധക്കേസിൽ സാക്ഷിമൊഴികൾ തിരുത്താൻ പ്രേരിപ്പിച്ച രണ്ട് പേരെ പുറത്താക്കാൻ മുസ്ലീം ലീഗ് തീരുമാനം.Kerala news, Muslim League, Shukur murder case, Kannur, Activists, Expelled, Witness, VK Salam Haji, KC Ashraf
കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ സാക്ഷിമൊഴികള്‍ തിരുത്താന്‍ പ്രേരിപ്പിച്ച രണ്ട് പേരെ പുറത്താക്കാന്‍ മുസ്ലീം ലീഗ് തീരുമാനം. ലീഗ് സംസ്ഥാന കൗണ്‍സിലാണ് തീരുമാനം കൈക്കൊണ്ടത്.

കെ.വി സലാം ഹാജി, കെ.സി അഷ്‌റഫ് എന്നിവരെയാണ് പുറത്താക്കുക. സാക്ഷികളെ മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചുവെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം. സംഭവത്തില്‍ 6 പേര്‍ക്കെതിരെ നടപടി വേണമെന്നാണ് പാര്‍ട്ടി കണ്ണൂര്‍ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടത്.
ഷുക്കൂറിനെ വധിക്കാന്‍ സിപിഐ(എം) നേതാക്കള്‍ ഗൂഢാലോചന നടത്തുന്നത് കണ്ടെന്ന മൊഴി ലീഗ് പ്രവര്‍ത്തകരായ അബു, സാബിര്‍ എന്നീ സാക്ഷികള്‍ പിന്നീട് തിരുത്തിയിരുന്നു. പോലീസിന് നല്‍കിയ മൊഴി, കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇരുവരും തിരുത്തിയത്.

 Kerala news, Muslim League, Shukur murder case, Kannur, Activists, Expelled, Witness, VK Salam Haji, KC Ashrafലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരുക്കേറ്റ് സിപിഐ(എം) പ്രവര്‍ത്തകര്‍ തളിപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ അവിടെ വെച്ച് ഷുക്കൂറിനെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്നത് നേരില്‍ കണ്ടെന്നായിരുന്നു പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ആശുപത്രിയില്‍ പോയിട്ടില്ലെന്നും പോലീസ് മൊഴി തെറ്റായി രേഖപ്പെടുത്തിയെന്നും കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

മൊഴി മാറ്റാന്‍ ഇവരെ പ്രേരിപ്പിച്ചെന്ന് 6 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണമുയര്‍ന്നു. ഇവരില്‍ രണ്ട് പേര്‍ക്കെതിരായ നടപടിയാണ് സംസ്ഥാന നേതൃത്വം അംഗീകരിച്ചത്.

Keywords: Kerala news, Muslim League, Shukur murder case, Kannur, Activists, Expelled, Witness, VK Salam Haji, KC Ashraf

Post a Comment