ബിജെപി എം.എൽ.എയ്ക്ക് പാവാട നൽകി സ്കൂൾ വിദ്യാർത്ഥിനികളുടെ പ്രതിഷേധം

National, School girls, Women agitators, Alwar, BJP, MLA, Banwari Lal Singhal, Statement, Girls, Wear skirts, Demonstrations,
ന്യൂഡൽഹി: ബിജെപി എം.എൽ.എയ്ക്ക് പാവാട നൽകി സ്കൂൾ വിദ്യാർത്ഥിനികളുടെ പ്രതിഷേധം. അൽ വാർ ബിജെപി എം.എൽ.എ ബൻ വാരി ലാൽ സിംഗാളിനാണ് പാവട നൽകി വിദ്യാർത്ഥിനികൾ പ്രതിഷേധിച്ചത്.

ഡൽഹി സംഭവത്തെതുടർന്ന് ബലാൽസംഗത്തിനെതിരെ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് ബൻ വാരി ലാൽ സിംഗ് വിവാദ പ്രസ്താവന നടത്തിയത്. സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകളിൽ പാവാടകൾ നിരോധിക്കണമെന്നും പാവാടകൾ ധരിക്കുന്നതുമൂലമാണ് വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗീക അതിക്രമങ്ങൾ വർദ്ധിക്കുന്നതെന്നുമായിരുന്നു എം.എൽ.എയുടെ പ്രസ്താവന. സ്കൂൾ യൂണിഫോമുകൾ ട്രൗസറും ഷർട്ടുമാക്കി മാറ്റുകയോ ഇല്ലെങ്കിൽ സൽ വാർ കമ്മീസാക്കുകയോ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. ഇതുസംബന്ധിച്ച് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.

SUMMERY: School girls and women agitators - livid over Alwar BJP MLA Banwari Lal Singhal's statement that girls should not wear skirts - held demonstrations outside his house and handed him a skirt in protest over the weekend.

Keywords: National, School girls, Women agitators, Alwar, BJP, MLA, Banwari Lal Singhal, Statement, Girls, Wear skirts, Demonstrations,

Post a Comment

Previous Post Next Post