കവർച്ചാകേസിൽ വിട്ടയച്ച പ്രതികൾ ബലാൽസംഗക്കേസിൽ വീണ്ടും ജയിലിലെത്തി

 


കവർച്ചാകേസിൽ വിട്ടയച്ച പ്രതികൾ ബലാൽസംഗക്കേസിൽ വീണ്ടും ജയിലിലെത്തി
ദുബൈ: കവർച്ചാകേസിൽ വിട്ടയച്ച പ്രതികൾ ബലാൽസംഗക്കേസിൽ പ്രതികളായി വീണ്ടും ജയിലിലെത്തി. കഴിഞ്ഞയാഴ്ച മാപ്പ് നൽകി വിട്ടയച്ച രണ്ട് പ്രതികളാണ് വീണ്ടും ജയിലിലെത്തിയത്. ഫുജൈറയിൽ കാറിൽ നിന്നും മോഷണം നടത്തിയതിനായിരുന്നു എമിറേറ്റികളായ പ്രതികളെ ആദ്യം പിടികൂടിയത്. എന്നാൽ എതോപ്യൻ ജോലിക്കാരിയെ ബലാൽസംഗം ചെയ്ത കുറ്റത്തിനാണ് ഇപ്പോഴിവർ ജയിലിലെത്തിയത്.

ജോലിക്കാരി നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് ഇവരെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റസമ്മതം നടത്തി വിചാരണ ഉടനെ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.

SUMMERY: Two Emirati prisoners who were pardoned last week after spending jail terms for car robbery in Fujairah have been sent back to prison on charges of raping an Ethiopian housemaid, a newspaper reported on Monday.

Keywords: Gulf, Two Emirati prisoners, Pardoned, Spending jail, Car robbery, Fujairah, Prison, Raping, Ethiopian housemaid,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia