ഡൽഹിയിൽ ബസിൽ മാനഭംഗത്തിനിരയായ പെൺകുട്ടിയെ സഹോദരൻ പീഡിപ്പിച്ചെന്ന് മൊഴി

National, New Delhi, Fresh, Facts, Emerged, Minor girl, Molested, Bus, Police, Arresting, Teen aged, Brother, Raping, 16-year-old girl,
ന്യൂഡൽഹി: ഡൽഹിയിൽ ബസിൽ മാനഭംഗത്തിനിരയായ പെൺകുട്ടിയെ സഹോദരൻ പീഡിപ്പിച്ചെന്ന് മൊഴി. മാനഭംഗത്തിനിരയായ പെൺകുട്ടി തന്നെയാണ് വിവരം പോലീസിന് നൽകിയത്. സഹോദരൻ ആറു മാസം മുൻപ് തന്നെ മാനഭംഗം ചെയ്തുവെന്നും പിന്നീടും അത് തുട‌ർന്നുവെന്നുമാണ് പതിനാറുകാരി നൽകിയ മൊഴി. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് സഹോദരൻ നസകത് അലി (19)​യെ പോലീസ് അറസ്റ്റു ചെയ്തു.

പെൺകുട്ടിയുടെ പിതാവ് മൂന്ന് തവണ വിവാഹിതനായെന്നും മൂന്നാം ഭാര്യയ്ക്കൊപ്പമാണ് ജീവിക്കുന്നതെന്നും പോലീസ് പറഞ്ഞു. ഇതേച്ചൊല്ലി കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാകാറുണ്ടെന്നും പെൺകുട്ടി മൊഴി നൽകി.

ശനിയാഴ്‌ച രാത്രി 11 മണിയോടെ മാന്‍ഡിഹൗസിന്‌ സമീപം ഒരു ഡി.ടി.സി ബസിലായിരുന്നു പെൺകുട്ടിയുടെ നേരെ പീ‌ഡനശ്രമം നടന്നത്. വീട്ടുകാരോട് വഴക്കിട്ട് രാത്രി ഒൻപതരയ്ക്ക് വീട്ടിൽ നിന്നിറങ്ങിയ കുട്ടി മാൻഡിഹൗസിൽ നിന്ന് ബസിൽ കയറുകയായിരുന്നു. തുടർന്ന് ബസ്സിലിരുന്ന് കരയുമ്പോഴാണ് പീഡന ശ്രമമുണ്ടായതെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. അതേ ബസിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു ബസിലെ കണ്ടക്ടറായ ര‌‌‌ഞ്ജിത് സിംഗിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

SUMMERY: NEW DELHI: Fresh facts have emerged in the case of a minor girl molested in a bus here with police arresting her teenaged brother for allegedly raping her six months ago and molesting her thereafter.

Keywords: National, New Delhi, Fresh, Facts, Emerged, Minor girl, Molested, Bus, Police, Arresting, Teen aged, Brother, Raping, 16-year-old girl,

Post a Comment

Previous Post Next Post