ഡൽഹി പെൺകുട്ടിയുടെ മരണം: സോണിയാഗാന്ധി പുതുവൽസരാഘോഷം ഉപേക്ഷിച്ചു

 National, New Delhi, Congress President, Sonia Gandhi, Celebrating, New Year, Gang-rape, National capital, Party men, Well-wishers
ന്യൂഡൽഹി: ഡൽഹിയിൽ കൂട്ട മാനഭംഗത്തിനിരയായി മരിച്ച വിദ്യാർത്ഥിനിയോടുള്ള ആദരസൂചകമായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി തന്റെ പുതുവത്സര ആഘോഷങ്ങൾ വേണ്ടെന്ന് വച്ചു. പുതുവത്സര ആശംസകളുമായി പാർട്ടി പ്രവർത്തകർ തന്നെ കാണാൻ വരുന്നത് ഒഴിവാക്കണമെന്നും സോണിയ അഭ്യർത്ഥിച്ചു. പാർട്ടി ജനറൽ സെക്രട്ടറി ജനാർദ്ദൻ ദ്വിവേദിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

പെൺകുട്ടിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ സൈന്യവും പുതുവർഷാഘോഷം ഉപേക്ഷിച്ചിട്ടുണ്ട്. ആഘോഷം വേണ്ടെന്ന് വയ്ക്കണമെന്ന് കരസേനാ മേധാവി ബിക്രം സിംഗ് സൈനികരോട് നിർദ്ദേശിച്ചു. അതേസമയം പുതുവത്സര ദിനത്തിൽ സിംഗും ഭാര്യയും സൈനിക ആശുപത്രിയിൽ കഴിയുന്നവർക്ക് മധുരം വിതരണം ചെയ്യും. മറ്റ് ആഘോഷങ്ങളിലൊന്നും അവർ പങ്കെടുക്കില്ല.

SUMMERY: New Delhi: Congress President Sonia Gandhi will not be celebrating the New Year in view of the gang-rape incident in the national capital.

Keywords: National, New Delhi, Congress President, Sonia Gandhi, Celebrating, New Year, Gang-rape, National capital, Party men, Well-wishers

Post a Comment

Previous Post Next Post