ഡൽഹി പെൺകുട്ടിയുടെ രഹസ്യ സംസ്ക്കാരത്തിനെതിരെ ബിജെപി

National, New Delhi, Last rites, Battle, Life, Brutally, Gang raped, Performed, Capital, Sunday morning, Flown, Singapore, BJP,
ന്യൂഡൽഹി: ഡൽഹിയിൽ കൂട്ടബലാൽസംഗത്തിനിരയായി മരണപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്ക്കരിച്ചതിനെതിരെ ബിജെപി രംഗത്ത്. മൃതദേഹം രാത്രി രാജ്യത്തെത്തിച്ചതും തിടുക്കത്തിൽ സംസ്ക്കരിച്ചതിനേയുമാണ് ബിജെപി ചോദ്യം ചെയ്യുന്നത്.

സംസ്കാരം നടത്താന്‍ സര്‍ക്കാര്‍ അമിത തിടുക്കം കാണിച്ചതായി ബിജെപി കുറ്റപ്പെടുത്തി. കൂട്ടമാനഭംഗത്തിനു ഇരയായ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കുന്നുവെന്നും എന്നാല്‍ സംസ്കാരചടങ്ങുകള്‍ രഹസ്യമായി തിടുക്കത്തില്‍ നടത്തിയതു ദുരൂഹത ഉണര്‍ത്തുന്നുവെന്നും ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാജ്യത്തെ നടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ സുരക്ഷ ശക്തമാക്കാനുള്ള നിയമനിര്‍മാണത്തേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് യോഗം വിളിക്കണമെന്നും ബിജെപി ആവര്‍ത്തിച്ചു.

ആന്തരീക അവയവങ്ങളുടെ പ്രവർത്തനം നിലച്ചതിനെത്തുടർന്നാണ് മൗണ്ട് എലിസബത്ത് ആശുപത്രിയിൽ ചികിൽസയ്ക്കിടെ പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച പുലർച്ചെ 3.30ഓടെയാണ് മൃതദേഹം ഡൽഹിയിലെത്തിച്ചത്. രാവിലെ 7.30ഓടെ സെൻട്രൽ ഡൽഹിയിലെ ദ്വാരക സെക്ടറിൽ ഔദ്യോഗീക ബഹുമതികളോടെയാണ് പെൺകുട്ടിയുടെ മൃതദേഹം അതീവ രഹസ്യമായി സംസ്ക്കരിച്ചത്.

പ്രതിഷേധ സാധ്യത മുന്‍നിര്‍ത്തി തീര്‍ത്തും രഹസ്യമാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്കാരച്ചടങ്ങുകള്‍ നടത്തിയത്. പുലര്‍ച്ചെ 6.30 നുള്ളില്‍ സംസ്കാരം നടത്തണമെന്ന നിര്‍ദേശവുമായി ഡല്‍ഹി പോലീസ് എത്തിയെങ്കിലും ഹിന്ദു മതാചാരപ്രകാരം സൂര്യോദയത്തിന് മുന്‍പ് മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കാത്തതിനാല്‍ 7.30 വരെ കാക്കുകയായിരുന്നു. ഡല്‍ഹി പോലീസിന്റെ കനത്ത സുരക്ഷാ വലയത്തിനുള്ളില്‍ നടന്ന ചടങ്ങില്‍ പെണ്‍കുട്ടിയുടെ ഉറ്റബന്ധുക്കളും സര്‍ക്കാരിന്റെ പ്രതിനിധികളും മാത്രമാണ് പങ്കെടുത്തത്.

SUMMERY: New Delhi: The last rites of the brave heart, who lost her battle for life after being brutally gang raped in Delhi, were performed in the capital on Sunday morning. Her body was flown in early on Sunday from Singapore. However, the secrecy surrounding her the entire event has now led to questions. BJP spokesperson Ravi Shankar Prasad said, "(Performing the last rites) in a hush hush manner was avoidable. We understand the right of privacy. But this raises lot of curious questions."

Keywords: National, New Delhi, Last rites, Battle, Life, Brutally, Gang raped, Performed, Capital, Sunday morning, Flown, Singapore, BJP,

Post a Comment

Previous Post Next Post