മുല്ലപ്പെരിയാര്‍: അവകാശം വിട്ടുതരാനാവില്ലെന്ന് തമിഴ്‌നാട്


ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കടുത്ത നിലപാടുമായി തമിഴ്‌നാട്. ഇക്കാര്യത്തില്‍ കേരളം നടത്തുന്ന കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഡാമിന്റെ ഉടമസ്ഥാവകാശം വിട്ടു നല്‍കാനാവില്ലെന്നും തമിഴ്‌നാട് വ്യക്തമാക്കി. നിയമസഭാ സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് ഗവര്‍ണര്‍ കെ.റോസയ്യ നടത്തിയ സനയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യം പറയുന്നത്. അണക്കെട്ടിന്റെ പേരില്‍ കേരളം നടത്തുന്നതു വ്യാജ പ്രചാരണങ്ങളാണ്. ഇതില്‍ കേരളത്തിലെ ജനങ്ങള്‍ വശംവദരാകരുതെന്നും ഗവര്‍ണര്‍ പറഞ്ഞു.

അണക്കെട്ടിന്റെ ഉടമസ്ഥതയുള്ള സംസ്ഥാനത്തിന് അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അധികാരം നല്‍കണം. ഇതിനായി ഡാം സുരക്ഷാ ബില്‍ ഭേദഗതി ചെയ്യണം.സുപീംകോടതി വിധി അനുസരിക്കാന്‍ കേന്ദ്രം കേരളത്തിനു കര്‍ശന നിര്‍ദേശം നല്‍കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു.

Keywords: Mullaperiyar Dam, Tamilnadu, chennai, National

Post a Comment

Previous Post Next Post