വിദ്യാ ബാലനും രണ്‍ബീര്‍ കപൂറിനും ഫിലിം ഫെയര്‍ അവാര്‍ഡ്മുംബൈ: വിദ്യാ ബാലനും രണ്‍ബീര്‍ കപൂറും അന്‍പത്തി ഏഴാമത് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹരായി. ഡേര്‍ട്ടി പിക്ച്ചറിലെ അഭിനയത്തിന്‌ വിദ്യാ ബാലനും റോക്ക്സ്റ്റാറിലെ അഭിനയത്തിന്‌ റണ്‍ബീര്‍ കപൂറിനുമാണ്‌ അവാര്‍ഡ്. ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് 'സിന്‍ഡഗി ന മിലേഗി ദുബാരാ' എന്ന ചിത്രം നേടി. സിന്‍ഡഗി ന മിലേഗി ദുബാര എന്ന ചിത്രത്തിലെ സംവിധായകന്‍ സോയ അക്തര്‍ മികച്ച സംവിധായകനുള്ള പുരസ്ക്കാരം സ്വന്തമാക്കി. മികച്ച അഭിനേത്രിക്കുള്ള ക്രിറ്റിക്സ് അവാര്‍ഡ് '7 ഖൂന്‍ മാഫ്' എന്ന ചിത്രത്തിലെ അഭിനയത്തിന്‌ പ്രിയങ്കാ ചോപ്രയ്ക്ക് ലഭിച്ചു. ഫിലിം സിറ്റിയില്‍ ഞായറാഴ്ച രാത്രി നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. താരനിബിഡമായ അവാര്‍ഡ് ദാന ചടങ്ങില്‍ ബിപാഷ ബസു, മാധുരി ദീക്ഷിത്, സമീര റെഡ്ഡി, ശ്രേയാ ഘോഷാല്‍, ഫര്‍ഹാന്‍, സോയ, ദീപിക പദുക്കോണ്‍, മാധുര്‍ ഭണ്ഡാകര്‍, അഭിഷേക് ബച്ചന്‍, രേഖ, രവീണ ടണ്‍ഠന്‍, അനുരാഗ് കശ്യപ്, സുഭാഷ് ഗായ്, ദിയാ മിര്‍സ, എന്നിവര്‍ പങ്കെടുത്തു.

English Summery
Vidya Balan, who painted "The Dirty Picture" in Bollywood last year, and "Rockstar" Ranbir Kapoor picked the best actor trophies

Post a Comment

Previous Post Next Post