Follow KVARTHA on Google news Follow Us!
ad

പിറവം ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ സര്‍ക്കാറിനോട് എല്‍ഡിഎഫ് ആവശ്യപ്പെടും

പിറവം: പിറവം ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ എല്‍ഡിഎഫ് തീരുമാനം. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ തിങ്കളാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. പരാജയഭീതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നീട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന് അനുകൂലമായ നിലപാടാണ് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും കൈക്കൊള്ളുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ഇക്കാര്യം ബോധ്യപ്പെടുത്താന്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പാമോയില്‍ കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും യോഗം വിലയിരുത്തി. കൊച്ചി മെട്രോ പദ്ധതി ഡിഎംആര്‍സിയെ ഏല്‍പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Keywords: By-election, Piravam, LDF, Goverment, Kerala

Post a Comment