ഇറാനില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി തുടരുമെന്ന്‍ ഇന്ത്യ

 


ഇറാനില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി തുടരുമെന്ന്‍ ഇന്ത്യ
ചിക്കാഗോ: ഇറാനില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി നിര്‍ത്തലാക്കണമെന്നുള്ള യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശത്തെ ഇന്ത്യ തള്ളി. ഇറാനില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി തുടരുമെന്ന്‌ പ്രണബ് മുഖര്‍ജി വ്യക്തമാക്കി. നിലവിലുള്ള ഇറക്കുമതി നിര്‍ത്തലാക്കിയാല്‍ അത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനില്‍ ഉല്‍പാദിപ്പിക്കുന്ന എണ്ണയുടെ 12 ശതമാനം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്‌ ഇന്ത്യ. സൗദി അറേബ്യ, നൈജീരിയ, തുടങ്ങി നിരവധി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഇറാനില്‍ നിന്നും ലഭിക്കുന്ന എണ്ണയുടെ പങ്ക് നിസ്തുലമാണെന്നും മുഖര്‍ജി അറിയിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ചിക്കാഗോയിലെത്തിയതായിരുന്നു പ്രണബ് മുഖര്‍ജി.

English Summery
Chicago: India, which imports 12 percent of its oil from Iran, will not scale down its petroleum imports from Tehran despite US and European sanctions against the Islamic republic, Finance Minister Pranab Mukherjee has said.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia