ഹൈബി ഈഡന്‍ വിവാഹിതനായി

കൊച്ചി: കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എ ഹൈബി ഈഡന്‍ വിവാഹിതനായി. ചാനല്‍ അവതാരകയും മാധ്യമപ്രവര്‍ത്തകയുമായ ഗുരുവായൂര്‍ സ്വദേശിനി അന്ന ലിന്റയാണ്‌ വധു. ഇന്ന്‌ വൈകിട്ട് കലൂര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ പള്ളിയില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തിലും തുടര്‍ന്ന് ഗോഗുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്വീകരണച്ചടങ്ങിലും കേന്ദ്രമന്ത്രി കെവി.തോമസ്, സംസ്ഥാന നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.ബാബു, കെ.ബി. ഗണേഷ്കുമാര്‍, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ജോസഫ് വാഴയ്ക്കന്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹ്യരംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post