സുഹൃത്തുക്കളുടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം

തൃപ്പൂണിത്തുറ: സുഹൃത്തുക്കളായ നാലംഗ സംഘം സഞ്ചരിച്ച ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വൈറ്റില പൊന്നുരുന്നി മാടാനപ്പറമ്പില്‍ രാജന്റെ മകന്‍ വിഷ്ണുരാജ് (20), വൈറ്റില അഞ്ചുമുറി വേലികിഴക്കേതില്‍ വിനോദിന്റെ മകന്‍ ആന്‍സണ്‍ (24) എന്നിവരാണു മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ നാലുപേരും സഞ്ചരിച്ചിരുന്ന, അടുത്തടുത്തായി ഓടിച്ചുപോയ രണ്ടു ബൈക്കുകളുടേയും ഹാന്‍ഡിലുകള്‍ കൂട്ടിയിടിച്ച്‌ നിയന്ത്രണം വിട്ട് ബൈക്കുകള്‍ പോസ്റ്റില്‍ ഇടിച്ചാണ്‌ അപകടമുണ്ടായത്. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ എരൂര്‍ കോഴിവെട്ടുംവെളി ഭാഗത്തായിരുന്നു അപകടം. എരൂരിലെ സുഹൃത്തിന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുത്ത് രണ്ടു ബൈക്കുകളിലായി വൈറ്റില ഭാഗത്തേക്കു പുറപ്പെട്ട യുവാക്കളാണ് അപകടത്തില്‍പെട്ടത്. റോഡ് വിജനമായിരുന്നതിനാല്‍ ബൈക്കുകള്‍ അടുത്തടുത്തായി ഓടിച്ച് സംസാരിച്ചു പോകുമ്പോളായിരുന്നു അപകടം.

English Summery
Tripunithura: Two friends killed in bike accident. 

Post a Comment

Previous Post Next Post