Follow KVARTHA on Google news Follow Us!
ad

വിവാഹമോചനം: കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് ചെറുപ്പക്കാര്‍ക്ക്

വാഷിംഗ്ടണ്‍: വിവാഹമോചനം ഏറ്റവും ദോഷകരമായി ബാധിക്കുന്നത് ചെറുപ്പക്കാരേയാണെന്ന്‌ പഠന റിപോര്‍ട്ട്. വിവാഹമോചനം മാനസീകവും ശാരീരികവുമായ നിരവധി പ്രശ്നങ്ങളാണ്‌ ചെറുപ്പക്കാരില്‍ സൃഷ്ടിക്കുന്നത്. അതിനാല്‍ വിവാഹമോചനം കഴിഞ്ഞ പ്രായമായവരേക്കാള്‍ ഏറേ ശ്രദ്ധ നല്‍കേണ്ടത് ചെറുപ്പക്കാര്‍ക്കാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. ചെറുപ്പക്കാര്‍ക്ക് സമുദായവും സുഹൃത്തുക്കളും നല്ലരീതിയില്‍ പിന്തുണ നല്‍കണമെന്നും റിപോര്‍ട്ട് ആവശ്യപ്പെടുന്നു. മിച്ചിഗാന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സാമൂഹ്യശാസ്ത്രജ്ഞ ഹൂയി ലൂ ആണ്‌ ഇതുസംബന്ധിച്ച ഗവേഷണം നടത്തിയത്. അമേരിക്കയില്‍ 1282 പേരെ പഠനവിധേയമാക്കിയാണ്‌ അവര്‍ തന്റെ വാദങ്ങള്‍ സമര്‍ത്ഥിച്ചത്. 35 മുതല്‍ 41 വയസുവരെ പ്രായമായ വിവാഹമോചിതരില്‍ നിരവധി ആരോഗ്യപ്രശ്നങ്ങളാണ്‌ കണ്ടെത്താന്‍ കഴിഞ്ഞത്. 44 മുതല്‍ 50 വരെയുള്ള വിവാഹമോചിതരായവരുടെ ആരോഗ്യകാര്യങ്ങളില്‍ കാര്യമായ മാറ്റമൊന്നും ഗവേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

English Summery

Divorce at a younger age is more detrimental to one's health than later in life as older people can cope better with the ensuing disruption and stress.

Post a Comment