തന്നെക്കാള്‍ കഴിവുള്ളയാളുണ്ടെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിയാം: ധോണി


സിഡ്‌നി: തന്നെക്കാള്‍ നന്നായി ടീമിനെ നയിക്കാന്‍ കഴിയുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു. ആസ്‌ട്രേലിയ്‌യക്കെതിരായ പരമ്പരയില്‍ ഇന്ത്യ 4-0ന് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ധോണിയെ മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇത് തന്റെ ഒരു പ്രസ്താവന മാത്രമാണെന്നും മറ്റേത് പ്രസ്താവനയേയും പോലെ ഇതിനെയും നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും ധോനി പറഞ്ഞു.

നായകസ്ഥാനം ആരുടെയും കുത്തകയൊന്നുമല്ല. അത് ഒരു സ്ഥാനം മാത്രമാണ്. എന്നെക്കാള്‍ നന്നായി ആ ഉത്തരാവാദിത്വം ഭംഗിയായി നിറവേറ്റുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് സ്ഥാനം കൈമാറാന്‍ സന്തോഷമേ ഉള്ളൂ- ധോണി പറഞ്ഞു. 2014ലെ ലോകകപ്പ് ക്രിക്കറ്റ് കളിക്കാന്‍ താന്‍ ടീമില്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

Keywords: Cricket, Mahendra Singh Dhoni, Sports

Post a Comment

Previous Post Next Post