സിപിഎമ്മിനെ വിട്ട് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന് സിപിഐ റിപോര്‍ട്ട്
Jan 9, 2012, 15:30 IST
ADVERTISEMENT
ഇടുക്കി: സിപിഎമ്മിനെ വിട്ട് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന്‍ സിപിഐയുടെ രാഷ്ട്രീയകാര്യ റിപോര്‍ട്ട്. ഇടുക്കി ജില്ലാ സമ്മേളനത്തിലെ റിപോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. സിപിഐ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് അധികാരത്തിലെത്താന്‍ ശ്രമിക്കണമെന്നും സിപിഎം-സിപിഐ ലയനം അടഞ്ഞ അദ്ധ്യായമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍ മൃദുസമീപനം സ്വീകരിച്ചു എന്ന സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് പുതിയ റിപോര്‍ട്ടും പുറത്തു വന്നിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

