പോസ്റ്റര്‍ വിവാദം പുകയുന്നു; കണ്ണൂര്‍ കളക്ട്രേറ്റിലെ മുഖ്യമന്ത്രിയുടെ പോസ്റ്ററുകള്‍ എടുത്തുമാറ്റി

കണ്ണൂര്‍: കെ. സുധാകരന്റെ പോസ്റ്റര്‍ നീക്കം ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവാദം പുകയുകയാണ്‌. സുധാകരന്‍ അനുകൂലികള്‍ കണ്ണൂര്‍ കളക്ട്രേറ്റില്‍ സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രിയുടെ പോസ്റ്റര്‍ എടുത്ത് നീക്കിയതോടെ വിവാദം മൂര്‍ദ്ധന്യത്തിലെത്തി. ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് എന്‍ജിഒ അസോസിയേഷന്‍ സ്ഥാപിച്ചിരുന്ന പോസ്റ്ററുകളാണ്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എടുത്തുമാറ്റിയത്. പ്രശ്നത്തില്‍ കെ. സുധാകരന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയായിരുന്നു കളക്ട്രേറ്റിലെ മുഖ്യമന്ത്രിയുടെ പോസ്റ്ററുകള്‍ സുധാകരന്‍ അനുകൂലികള്‍ നീക്കിയത്.

Post a Comment

Previous Post Next Post