കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍നിന്നും 50 നേഴ്സുമാരെ പുറത്താക്കി

കൊച്ചി: കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ സമരത്തിലേര്‍പ്പെട്ട 50 നഴ്സുമാരെ മാനേജ്മെന്റ് പുറത്താക്കി. പുതിയ 50 നഴ്സുമാരെ ആശുപത്രിയില്‍ ജോലിക്കായി നിയമിക്കുകയും ചെയ്തു. ഇതിനിടെ നഴ്സുമാരുടെ സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മാനേജ്മെന്റ് കോടതിയെ സമീപിച്ചു. സമരം നിയമവിരുദ്ധമാണെന്ന് കാണിച്ച് ഡപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ നല്‍കിയ കത്തിന്റെ പകര്‍പ്പുമായാണ്‌ മാനേജ്മന്റ് കോടതിയെ സമീപിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post