സന്തോഷ് പണ്ഡിറ്റിനെ അധിക്ഷേപിക്കുന്നത് മലയാളികളുടെ പൊതുസ്വഭാവം: സലീം കുമാര്‍

കൊച്ചി: സൂപ്പര്‍ താരം സന്തോഷ് പണ്ഡിറ്റിനെ അവഗണിക്കാനും അധിക്ഷേപിക്കാനും ശ്രമിക്കുന്നത് മലയാളികളുടെ പൊതുസ്വഭാവത്തിന്റെ ഭാഗമാണെന്ന്‍ സലീം കുമാര്‍. കാലെമെത്ര കഴിഞ്ഞാലും മലയാളികളുടെ ഈ സ്വഭാവം മാറില്ലെന്നും സലീം കുമാര്‍ പറഞ്ഞു. സിനിമാരംഗത്ത് ഒരു ചലനം സൃഷ്ടിക്കാനായ ആളാണ് സന്തോഷ് പണ്ഡിറ്റെന്നും സന്തോഷിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും സലീം കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ ചാനലിന്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ സലീം കുമാര്‍ സന്തോഷിനെ വാനോളം പുകഴ്ത്തിയത്.

Post a Comment

Previous Post Next Post