അറബ് ലോകത്തെ ഏറ്റവും ധനാഡ്യനായി വലീദ് രാജകുമാരന്‍

റിയാദ്: അറബ് ലോകത്തെ ഏറ്റവും ധനാഡ്യനായി സൗദി അറേബ്യയിലെ വലീദ് രാജകുമാരനെ അറേബ്യന്‍ ബിസിനസ് മാഗസിന്‍ തിരഞ്ഞെടുത്തു. 21.3 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ഇത് എട്ടാം തവണയാണ്‌ വലീദ് രാജകുമാരന്‍ ഒന്നാമതെത്തുന്നത്. കിംഗ്ഡം ഹോള്‍ഡിങ് കമ്പനിയുടെ 95 ശതമാനം ഓഹരികളും കൈവശമുള്ള വലീദ് രാജകുമാരന് പ്രാദേശിക-രാജ്യാന്തര തലങ്ങളിലായി റിയല്‍ എസ്റ്റേറ്റ്, മാധ്യമ മേഖല, ഹോട്ടല്‍, ബാങ്കിങ് മേഖലകളിലായി നിക്ഷേപങ്ങളുണ്ട്. നേരത്തേ മിഡില്‍ ഈസ്റ്റ് മാഗസിന്‍ പുറത്തിറക്കിയ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 50 അറബ് വംശജരുടെ പട്ടികയിലും വലീദ് രാജകുമാരന്‍ ഒന്നാമതായിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇദ്ദേഹം ഈ സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ 12 വര്‍ഷമായി ഫോബ്സ് മാഗസിന്‍െറ ലോക ധനാഢ്യരുടെ പട്ടികയിലും ഇദ്ദേഹം സ്ഥാനം പിടിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post