വെനിസ്വേലയില്‍ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് തീപടര്‍ന്ന്‍ 13 മരണം


കരാക്കസ്: തലസ്ഥാന നഗരമായ കരാക്കസില്‍ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് തീ പടര്‍ന്നതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ 13 പേര്‍ വെന്തുമരിച്ചു. മരിച്ചവരില്‍ 3 കുട്ടികളും ഉള്‍പ്പെടും. ഡ്രൈവര്‍ക്കു നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് ടാങ്കര്‍ മറിയുകയും പിന്നീടു കത്തുകയുമായിരുന്നു. ടാങ്കറിനു പുറമെ 7 കാറുകളും ഒരു ബസും കത്തി നശിച്ചു. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

English Summery
Karacus: Petrol tanker accident claims 13 including 3 children.  

Post a Comment

Previous Post Next Post