അബ്ദുല്ലക്കുട്ടി പങ്കെടുത്ത പരിപാടിയില്‍ നിന്നും പി ജയരാജന്‍ വിട്ടുനിന്നു

 


ADVERTISEMENT

അബ്ദുല്ലക്കുട്ടി പങ്കെടുത്ത പരിപാടിയില്‍ നിന്നും പി ജയരാജന്‍ വിട്ടുനിന്നു
കണ്ണൂര്‍: എ.പി അബ്ദുല്ലക്കുട്ടി പങ്കെടുത്ത സിപിഎം നിയന്ത്രണത്തിലുള്ള പൊതുപരിപാടിയില്‍ നിന്നും കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും എം.വി ഗോവിന്ദനും വിട്ടുനിന്നു. സിപിഎം അബ്ദുല്ലക്കുട്ടിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായവിത്യാസങ്ങള്‍ ഉയര്‍ന്നിരുന്നു. സി പി എം നിയന്ത്രണത്തിലുള്ള ടൂറിസം സൊസൈറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച ചടങ്ങിലാണ്‌ അബ്ദുല്ലക്കുട്ടി പങ്കെടുത്തത്. പരിപാടിയില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ നാരായണന്‍ അദ്ധ്യക്ഷനായി. പ്രസംഗത്തിനിടയില്‍ വിസ്മയ പാര്‍ക്കിലെ ജലസംഭരണിയെ പുകഴ്ത്തിയ അബ്ദുല്ലകുട്ടി, വികസന കാര്യത്തില്‍ സിപിഎം രാഷ്ട്രീയകളിക്കുന്നുവെന്ന പരോക്ഷ വിമര്‍ശനവും ഉയര്‍ത്തി. വിസ്മയ പാര്‍ക്കിന്‌ വേണ്ടി ഗള്‍ഫില്‍ പിരിവിനുപോയ അനുഭവങ്ങളും അബ്ദുല്ലക്കുട്ടി സദസുമായി പങ്കുവച്ചു.

English Summery
Kannur: CPM district secretary P Jayarajan didn't reached to attend public program with A.P Abdullakutty. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia