മഅദനിയുടെ മോചനത്തിനായി കര്‍ണാടക മുഖ്യമന്ത്രിക്ക് ഒരു ലക്ഷം കത്തുകള്‍

കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഒരു ലക്ഷം കത്തുകള്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് അയക്കും. പരിപാടിയുടെ ജില്ലാതല ഉല്‍ഘാടനം ഇന്ന്‍ (വെള്ളിയാഴ്ച) 3 മണിക്ക് ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ വച്ച് നടക്കും. മഅദനിയുടെ ഇളയമകന്‍ സലാഹുദ്ദീന്‍ അയ്യൂബി പരിപാടി ഉല്‍ഘാടനം ചെയ്യും. മഅദനിക്കുനേരെ നടക്കുന്ന നീതി നിഷേധവും മനുഷ്യാവകാശ ലംഘനവും അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെടും. പൊതുസമ്മേളനം ഡോ. എം.എസ്. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് മുജീബ് റഹ്മാന്‍, സെക്രട്ടറി നൗഷാദ് പറക്കാടന്‍, ജോയിന്റ് സെക്രട്ടറിമാരായ ഷിഹാബ് കുന്നത്തുനാട്, ജമാല്‍ കുഞ്ഞുണ്ണിക്കര എന്നിവര്‍ പങ്കെടുത്തു.

English Summery
Kochi: PDP will send one lakh letter to Karnataka CM on negligence of human rights of Abdul Nasar Madani.

Post a Comment

Previous Post Next Post