കിളിരൂര്‍ കേസില്‍ തുടരന്വേഷണമില്ല


തിരുവനന്തപുരം: കിളിരൂര്‍ പീഡനക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പീഡനത്തിനിരയായി മരിച്ച ശാരിയുടെ മാതാപിതാക്കളും നെയ്യാറ്റിന്‍കര സ്വദേശി അഡ്വ. നാഗരാജുവും സമര്‍പ്പിച്ച ഹര്‍ജികള്‍ തിരുവനന്തപുരം സിബിഐ കോടതി തള്ളി. കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്നും കോടതി പറഞ്ഞു. അതേസമയം ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ശാരിയുടെ പിതാവ് പറഞ്ഞു. ശാരിയുടെ മരണത്തെ കുറിച്ചും ചികിത്സയെക്കുറിച്ചും വിഐപി പങ്കിനെക്കുറിച്ചും കൂടുതല്‍ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Keywords: Kiliroor case, Thiruvananthapuram, Kerala

Post a Comment

Previous Post Next Post