മുല്ലപ്പെരിയാര്‍: കരുണാനിധിക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിക്ക് കത്തെഴുതി. കേരളത്തിലെ തമിഴര്‍ സുരക്ഷിതരാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ തമിഴ്‌നാട്ടുകാര്‍ സുരക്ഷിതരല്ലെന്ന് കാട്ടി പ്രധാനമന്ത്രിക്ക് കരുണാനിധി നിവേദനം നല്‍കിയ പശ്ചാത്തലത്തിലാണ് ഉമ്മന്‍ ചാണ്ടി കരുണാനിധിക്ക് കത്തെഴുതിയത്.

Keywords: Mullaperiyar Dam, Oommen Chandy, Letter, Karunanidhi, Thiruvananthapuram, Kerala

Post a Comment

Previous Post Next Post