ലോക്പാല്‍ ബില്‍ ബജറ്റ് സമ്മേളനത്തില്‍ പാസാക്കും: നാരായണസ്വാമി


ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പാസാക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി വി.നാരായണ സ്വാമി. അന്നാ ഹസാരെയെ പിന്തുണച്ച് ലോക്പാല്‍ ബില്‍ പാസാക്കുന്നത് തടയാനാണ് മുഖ്യ പ്രതിപക്ഷമായ ബിജെപി ശ്രമിക്കുന്നതെന്നും നാരായണ സ്വാമി പറഞ്ഞു. ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ പാസാകാതിരുന്നതിന് പ്രധാന കാരണം ബിജെപിയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ബിജെപി ബില്‍ പാസാക്കുന്നത് തടഞ്ഞത്. ബില്‍ പാസാക്കാന്‍ ബിജെപിക്ക് ആത്മാര്‍ഥമായ ആഗ്രഹമുണ്ടായിരുന്നില്ലെന്നും ബിജെപിയുടെ വല്യേട്ടന്‍ മനോഭാവമാണ് രാജ്യസഭയില്‍ വ്യക്തമായതെന്നും നാരായണസ്വാമി പറഞ്ഞു.

Keywords: Lokpal Bill, Passed, Budget meet, V.Narayana Swami, New Delhi, National

Post a Comment

Previous Post Next Post